UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു
അബൂദബി: വരുംദിവസങ്ങളിൽ തലസ്ഥാനത്ത് ഭാഗിക റോഡ് അടച്ചിടൽ എഡി മൊബിലിറ്റി പ്രഖ്യാപിച്ചു. കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവരോട് മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും ബദൽ വഴികൾ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.
ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ്
ഈ മാസം 9ന് ചൊവ്വാഴ്ച മുതൽ 22 തിങ്കൾ വരെ ശൈഖ് സായിദ് പാലത്തിന് സമീപമുള്ള നിരവധി ലെയ്‌നുകൾ ഘട്ടം ഘട്ടമായി അടച്ചിടും.
ഡിസംബർ 9ന് പുലർച്ചെ 12 മുതൽ 15ന് രാത്രി 10 വരെ മൂന്ന് ഇടത് ലെയ്‌നുകളാണ് അടയ്ക്കുക.
ഡിസംബർ 15ന് രാത്രി 10 മുതൽ 22ന് രാവിലെ 6 വരെ രണ്ട് വലത് ലെയ്‌നുകളും അടച്ചിടുന്നതാണ്.
ശൈഖാ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റ്
ഇന്നലെ വൈകുന്നേരം 5 മുതൽ ഡിസംബർ 8ന് പുലർച്ചെ 5 വരെ ശൈഖാ ഫാത്തിമ ബിൻത് മുബാറക് സ്ട്രീറ്റിൽ പ്രത്യേക അടച്ചിടൽ നടപ്പാക്കുന്നതാണ്.
ഗതാഗതം സുഗമമായും, റോഡുകൾ സുരക്ഷിതമായും നിലനിർത്താൻ ലക്ഷ്യമിട്ടുള്ള, നടന്നു കൊണ്ടിരിക്കുന്ന മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക നിയന്ത്രണങ്ങളെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണി നടക്കുന്ന കാലയളവിൽ അധിക യാത്രാ സമയം മുൻകൂട്ടി കാണാനും, വഴിതിരിച്ചുവിടലുകൾ പാലിക്കാനും ഡ്രൈവർമാരെ അധികൃതർ ഉപദേശിച്ചു.
Summary : Road maintenance; Phased closures on major streets in Abu Dhabi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."