ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന് രാഹുലിന്റെ പുറത്താക്കലിനെ കുറിച്ച കെകെ രമ എംഎല്‍എ
കോഴിക്കോട്: ബലാത്സംഗക്കേസില്‍ അകപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് നടപടി ധാര്‍മികതയില്ലാത്തവര്‍ രാഷ്ട്രീയ രംഗത്ത് തുടരരുതെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് കെകെ രമ എംഎല്‍എ പറഞ്ഞു. സിപിഎം തീവ്രത അളക്കുന്ന ഘട്ടത്തിലാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ ആരോപണം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയല്ല. പൊതുപ്രവര്‍ത്തനങ്ങളില്‍ ധാര്‍മികത പുലര്‍ത്തണോ എന്നത് പൊതുപ്രവര്‍ത്തകരാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ നിലപാട് എടുത്തു. ഇത് നല്‍കുന്നത് ഒരു പ്രതീക്ഷയാണ്. സിപിഎമ്മില്‍ ഇപ്പോഴും അത്തരം ആളുകള്‍ തുടരുന്നുണ്ടെന്നും രമ. കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട് മറ്റു പാര്‍ട്ടികള്‍ക്കു കൂടി മാതൃകയാണെന്നും കെകെ രമ പറഞ്ഞു.
AICC’s action against Rahul Mankootathil in the rape case highlights that politicians lacking moral integrity should not remain in public office, said MLA K.K. Rema. She added that Congress has taken a strong ethical stand, setting an example for other parties, while similar individuals still remain in the CPI(M).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."