ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ
സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടി-20 മത്സരം നടക്കുന്നത്. പഞ്ചാബിലെ മുല്ലാൻപൂരിലാണ് മത്സരം നടക്കുന്നത്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് സൂര്യകുമാർ യാദവും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ കളിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ സഞ്ജുവിന് പകരം ജിതേഷ് ശർമ്മയായിരുന്നു പ്ലെയിങ് ഇലവനിൽ ഇടം നേടിയത്.
രണ്ടാം മത്സരത്തിൽ ടീമിൽ ഇടം നേടിയാൽ സഞ്ജു സാംസണ് ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. മത്സരത്തിൽ നാല് റൺസ് കൂടി നേടിയാൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ നേട്ടമാണ്. ടി-20യിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നീ താരങ്ങളാണ് ഇതിനു മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടുള്ളത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വേണ്ടി മിന്നും പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം സൗത്ത് ആഫ്രിക്കക്കെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.
ഇന്ത്യ ടി-20 സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സർ പട്ടേൽ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, വാഷിംഗ്ടൺ സുന്ദർ, ഹർഷിദ് റാണ, കുൽദീപ് യാദവ്, അർഷദീപ് സിങ്.
സൗത്ത് ആഫ്രിക്ക ടി-20 സ്‌ക്വാഡ്
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ക്വിൻ്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഡൊനോവൻ ഫെരേര (വിക്കറ്റ് കീപ്പർ), കോർബിൻ ബോഷ്, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഒട്ട്നീൽ ബാർട്ട്‌മാൻ, കേശവ് മഹാരാജ്, ക്വെനായ് മാർട്ട്മാൻ, കേശവ് മഹാരാജ്.
The second T20I against South Africa is underway. The match is being played in Mullanpur, Punjab. Suryakumar Yadav and his team are going into the second match with the confidence of the huge victory they achieved in the first match in Cuttack. If they make it to the team in the second match, Sanju Samson has a chance to set a new record. If he scores four more runs in the match, a breakthrough awaits Sanju. Sanju has the opportunity to become the sixth Indian player to complete 8000 runs in T20Is.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."