യുഎഇ വിസ നിയമങ്ങളിൽ 2025-ൽ ഉണ്ടായ പ്രധാന മാറ്റങ്ങൾ: കുറഞ്ഞ ശമ്പള പരിധി മുതൽ ബ്ലൂ റെസിഡൻസി വരെ; പ്രവാസികൾ അറിയേണ്ടതെല്ലാം
ദുബൈ: 2025ല്‍ യു.എ.ഇ വിസാ നിയമങ്ങളില്‍ വന്‍ മാറ്റങ്ങളാണ് നടപ്പാക്കിയിട്ടുളളത്. ടൂറിസ്റ്റുകള്‍ക്കും, പ്രൊഫഷണലുകള്‍ക്കും, റസിഡന്റുകള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പ്രവേശനവും താമസവുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. യാത്രകളും അപേക്ഷകളും കൂടുതല്‍ വ്യക്തതയോടെ നടത്താനാണിത്.
ഇത്തവണ യു.എ.ഇ ഗവണ്‍മെന്റെ് ഗോള്‍ഡന്‍ വിസ, ബ്ലൂ റെസിഡന്‍സി, സന്ദര്‍ശക വിസ എന്നിവയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
പ്രധാനമായും ഫെഡറല്‍ അതോറിറ്റി 2025 സെപ്റ്റംബറില്‍ നാല് പുതിയ സന്ദര്‍ശക വിസകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എ.ഐ വിദഗ്ധര്‍ക്കായി ഏക പ്രവേശനമോ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയോ ലഭിക്കും. കൂടാതെ വിനോദ പരിപാടികളില്‍ പങ്കെടുക്കാനുളള താല്‍ക്കാലിക വിസയായ എന്റര്‍ടെയിന്‍മെന്റ് വിസ, ഫെസ്റ്റിവല്‍, എക്‌സിബിഷന്‍, കോണ്‍ഫറന്‍സ്, സെമിനാര്‍ തുടങ്ങിയ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായുളള ഇവന്റ് വിസ, ക്രൂയിസ് ഷിപ്പുകളും യാച്ചുകളും ഉപയോഗിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയാണ് പുതിയ സന്ദര്‍ശക വിസകള്‍.
സെപ്റ്റംബര്‍ മുതല്‍ യു.എ.ഇ റസിഡന്റുകള്‍ക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 4,000 ദിര്‍ഹം മുതല്‍ 15,000 ദിര്‍ഹം വരെ ശമ്പളം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ സ്‌പോണ്‍സറുമായ ബന്ധം തെളിയിക്കുന്ന രേഖയും നിര്‍ബന്ധമാണ്.
ഇത്തവണ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ വിപുലീകരിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍, ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ റെസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് യു.എ.ഇ വിസ ഓണ്‍ അറൈവല്‍ ലഭ്യമാക്കിയിട്ടുണ്ട്.
മുന്‍പ് യു.എസ്,യു.കെ, യൂറോപ്യന്‍ യൂണിയന്‍ വിസ/റെസിഡന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം.
പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭ്യമാക്കിയതായി യു.എ.ഇ അംബാസഡര്‍ ഏപ്രിലില്‍ അറിയിച്ചു. ആയതിനാല്‍ യാതൊരു ഹോസ്റ്റോ ഇല്ലാതെ നിരവധി തവണ യു.എ.ഇ.യില്‍ പ്രവേശിക്കാം.
എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ എല്ലാവരും സെപ്റ്റംബര്‍ മുതല്‍ പാസ്‌പോര്‍ട്ടിന്റെ പുറം കവറിന്റെ കോപ്പിയും നിര്‍ബന്ധമായി സമര്‍പ്പിക്കണം.
കൂടാതെ യു.എ.ഇയില്‍ ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ വിസ പുതുക്കല്‍ സാധ്യമല്ല. ദുബായിലെ പുതിയ നിയമ പ്രകാരം ട്രാഫിക് പിഴ അടയ്ക്കാതെ റെസിഡന്‍സ് വിസയോ പുതുക്കലോ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
ഇതിലൂടെ ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും പഴയ പിഴകള്‍ തീര്‍പ്പാക്കാനും സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഇതില്‍ ഏറ്റവും സുപ്രധാന മാറ്റം നഴ്‌സുമാര്‍ക്കുള്ള ഗോള്‍ഡന്‍ വിസയാണ്.
ദുബായ് ആരോഗ്യമേഖലയില്‍ 15
വര്‍ഷത്തിലധികം സേവനം ചെയ്ത നഴ്‌സുമാര്‍ക്ക്, ഷെയ്ഖ് ഹംദാന്റെ നിര്‍ദേശപ്രകാരം ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ക്രിയേറ്റേഴ്‌സ്, ഇന്‍ഫ്‌ലുവന്‍സേഴ്‌സ്, പോഡ്കാസ്റ്റേഴ്‌സ്, ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്കായി ദുബായ് ദീര്‍ഘകാല താമസ വിസയും നല്‍കുന്നുണ്ട്. ഇതിനായി creators hq വഴി അപേക്ഷിക്കാം.
മാനുഷിക സഹായങ്ങള്‍ക്കായി സംഭാവന നൽകുന്ന വഖഫ് ദാതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭ്യമാക്കാന്‍ ഒക്ടോബറില്‍ പുതിയ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
വിദേശത്ത് അടിയന്തിര സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് പ്രത്യേക ഹോട്ട്‌ലൈനും, ദുരന്ത സമയത്തെ അടിയന്തിര പദ്ധതികളിലും ഇവരെ ഉള്‍പ്പെടുത്തും.
പരിസ്ഥിതി സംരക്ഷണത്തില്‍ സംഭാവന നല്‍കിയ അന്താരാഷ്ട്ര വ്യക്തികള്‍ക്ക് ലഭിക്കുന്ന ബ്ലൂ റെസിഡന്‍സി (10വര്‍ഷ വിസ)ക്ക് 180ദിന മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് ആരംഭിച്ചിട്ടുണ്ട്.
uae introduces visa law changes in 2025, covering minimum salary requirements, blue residency, and other rules. expats must understand these updates to stay compliant and informed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."