HOME
DETAILS

ഒരോവറിൽ 7 വൈഡ് എറിഞ്ഞവന്റെ തിരിച്ചുവരവ്; ചരിത്രമെഴുതി അർഷദീപ് സിങ്

  
December 14, 2025 | 2:33 PM

Arshdeep Singh create a great record in t20

ധർമ്മശാല: സൗത്ത് ആഫ്രിക്കക്കെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് മികച്ച തുടക്കം. ധർമ്മശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ സൂര്യകുമാർ യാദവ് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യയുടെ ഈ തീരുമാനം ശരിവെക്കുന്നതാണ് പിന്നീട് ഗ്രൗണ്ടിൽ കണ്ടത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ മടക്കി അർഷദീപ് സിങ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ആദ്യ ഓവറിലെ നാലാം പന്തിലാണ് താരം പുറത്തായത്. 

ആദ്യ വിക്കറ്റ് നേടിയതോടെ ടി-20യിൽ ഇന്ത്യക്കായി ആദ്യ ആറ് ഓവറുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി മാറാനും അർഷദീപ് സിങ്ങിന് സാധിച്ചു. 48 വിക്കറ്റുകളാണ്‌ താരം ഇതുവരെ പവർ പ്ലേയിൽ വീഴ്ത്തിയിട്ടുള്ളത്. 47 വിക്കറ്റുകൾ ഇത്തരത്തിൽ നേടിയ ഭുവനേശ്വർ കുമാറിനെ മറികടന്നാണ് പഞ്ചാബ് കിങ്‌സ് പേസറുടെ കുതിപ്പ്. ജസ്പ്രീത് ബുംറ(33), അക്‌സർ പട്ടേൽ(21), വാഷിംഗ്ടൺ സുന്ദർ(21) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങൾ. 

രണ്ടാം ടി-20 മത്സരത്തിൽ മോശം ബൗളിങ്ങാണ് അർഷദീപ് കാഴ്ചവെച്ചത്. ഒരൊറ്റ ഓവറിൽ ഏഴ് വൈഡുകൾ എറിഞ്ഞ് 13 പന്തുകൾ എടുത്താണ് അർഷ്ദീപ് ഓവർ പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യവേ പതിനൊന്നാം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യപന്ത് ക്വിന്റൺ ഡി കോക്ക് സിക്‌സർ പറത്തിയതോടെ അർഷ്ദീപിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു.

 സ്കോറിംഗ് നിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ ഏഴ് വൈഡുകളായിരുന്നു ഫലം. ഇതിൽ നാലെണ്ണം തുടർച്ചയായ വൈഡുകളായിരുന്നു. ഒരു ടി20 ഇന്റർനാഷണൽ ഓവറിൽ ഏറ്റവും കൂടുതൽ പന്തുകൾ എറിഞ്ഞ ഇന്ത്യൻ ബൗളർ എന്ന നാണക്കേടിന്റെ റെക്കോർഡ് അർഷ്ദീപ് സ്വന്തമാക്കിയിരുന്നു.

ഒരു പൂർണ്ണ അംഗരാജ്യത്തിൽ നിന്നുള്ള ബൗളർ ഒരു ഓവറിൽ ഏഴ് വൈഡുകൾ എറിയുന്നത് ചരിത്രത്തിൽ ആദ്യമാണ്. നേരത്തെ നവീൻ-ഉൽ-ഹഖിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. ഇപ്പോൾ ഈ മത്സരത്തിൽ ഈ മോശം പ്രകടനങ്ങളെയെല്ലാം മറികടന്നുകൊണ്ട് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് അർഷ്ദീപ് സിങ്. 

മത്സരത്തിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത് അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടിയില്ല. പകരം ഹർഷിദ് റാണയും കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി. 

നിലവിൽ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. കട്ടക്കിൽ നടന്ന ആദ്യ മത്സരത്തിൽ 101 റൺസിന്റെ കൂറ്റൻ വിജയമാണ് കൂറ്റൻ സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി സൗത്ത് ആഫ്രിക്ക ശക്തമായി തിരിച്ചു വരുകയായിരുന്നു. 

ഇന്ത്യ പ്ലെയിങ് ഇലവൻ

അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി. 

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ

റീസ ഹെൻഡ്രിക്‌സ്, ക്വിൻ്റൺ ഡി കോക്ക്(വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം(സി), ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ആൻറിച്ച് നോർക്യ, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ. 

India got off to a good start in the third T20I against South Africa. Suryakumar Yadav won the toss and put South Africa in to bat in the match being played in Dharamsala. India's decision was later confirmed on the field. Arshdeep Singh gave India their first wicket in the first over by removing opener Reesa Hendricks. The player was dismissed in the fourth ball of the first over. With his first wicket, Arshdeep Singh also became the Indian bowler to take the most wickets in the first six overs for India in T20Is.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  5 days ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  5 days ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  5 days ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  5 days ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  5 days ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  5 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കേരളം; ആയുധമാക്കാൻ വിവാദങ്ങളും ആരോപണങ്ങളും

Kerala
  •  5 days ago
No Image

സമസ്ത സെൻ്റിനറി ക്യാംപ്; 33,313 പേരെ നയിക്കാൻ സജ്ജരായി 939 കോഡിനേറ്റർമാർ

Kerala
  •  5 days ago
No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  5 days ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  5 days ago