HOME
DETAILS

ദുബൈയിലെ ചൈന ഹോം ലൈഫ് എക്‌സ്‌പോ; 3,000 പ്രദര്‍ശകര്‍ പങ്കെടുക്കുന്നു; ഇന്ന് സമാപനം

  
December 19, 2025 | 7:40 AM

China Home Life Expo in Dubai 3000 exhibitors participating

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന 'ചൈന ഹോം ലൈഫ് ദുബൈ എക്‌സ്‌പോ 2025' ഇന്ന് സമാപിക്കും. നിര്‍മാതാക്കളും കയറ്റുമതി കമ്പനികളുമായി മൊത്തം 3,000 പ്രദര്‍ശകര്‍ അവരുടെ ഏറ്റവും പുതിയ ഉല്‍പന്നങ്ങള്‍ 19 ാം പതിപ്പില്‍ അവതരിപ്പിക്കുന്നു. വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്നു. ഗോള്‍ഫ് കാര്‍ട്ടുകള്‍, ട്രെഡ് മില്ലുകള്‍, റോക്ക് പാനലുകള്‍, കേബിളുകള്‍, ചാര്‍ജിംഗ് പൈലുകള്‍, സോളാര്‍ പിവി (ഫോട്ടോ വോള്‍ട്ടായിക്) പാനലുകള്‍, സ്‌കൂട്ടറുകള്‍, ട്രാന്‍സ്മിഷന്‍ ബെല്‍റ്റുകള്‍, ഫര്‍ണിച്ചര്‍ & സോഫ്റ്റ് ഡെക്കറേഷന്‍, സ്റ്റേഷനറി, യന്ത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മുന്തിയ ബ്രാന്‍ഡുകളുടെ ഇനങ്ങളും ഈ വ്യാപാര മേളയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

''ചൈനീസ് നിര്‍മാതാക്കള്‍ക്ക് മിഡില്‍ ഈസ്റ്റും വടക്കേ ആഫ്രിക്കയും പ്രധാന വിപണിയാണ്. ശരിയായ നിര്‍മാതാക്കളെ കൊണ്ടു വരാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ യോജിച്ച ശ്രമങ്ങള്‍ നടത്തി'' എക്‌സിബിഷന്‍ സംഘാടകരായ മെറിയന്റ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ ബിനു പിള്ള പറഞ്ഞു.

ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ വ്യക്തിപരമായി തൊട്ടറിയാനും അനുഭവിക്കാനും ചൈനാ ഹോം ലൈഫ് പ്രദര്‍ശനം അവസരമൊരുക്കുന്നു. കൂടാതെ, പ്രാദേശിക ഏജന്റുമാര്‍ക്കും ചൈനീസ് എക്‌സിബിറ്റര്‍മാര്‍ക്കും ലോക്കല്‍ ബയര്‍മാര്‍ക്കുമിടയില്‍ ഫലപ്രദമായ ആശയ വിനിമയവും ബിസിനസ് ചര്‍ച്ചകളും സുഗമമാക്കുന്നു.

നിത്യവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയിന്‍ ലാന്‍ഡ് ചൈനയിലെ ഏക ലിസ്റ്റഡ് എക്‌സിബിഷന്‍ കമ്പനിയായ മെറിയന്റ് ഇന്റര്‍നാഷണല്‍ ആണ് സ്ഥിരമായി ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ബയര്‍മാര്‍ക്ക് സാധ്യതയുള്ള കമ്പനികളെ മുഖാമുഖം കാണാനും ചൈനീസ് വിതരണക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പന്നങ്ങളും ട്രെന്‍ഡുകളും കണ്ടെത്താനുമുള്ള മികച്ച അവസരമാണിത്.

ഏകദേശം 2,000 നിര്‍മാതാക്കളും കയറ്റുമതി കമ്പനികളും 3,000 ജീവനക്കാരും യു.എ.ഇ വിപണിക്ക് അനുയോജ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്നു. 50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്തുള്ള പ്രദര്‍ശനം ബുധനാഴ്ചയാണ് ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലപ്പുള്ളി ബ്രൂവറിയില്‍ സര്‍ക്കാരിന് തിരിച്ചടി; കമ്പനിക്ക് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി

Kerala
  •  an hour ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യര്‍ക്ക് ജാമ്യം

Kerala
  •  an hour ago
No Image

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സൗദിയില്‍ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു

Saudi-arabia
  •  2 hours ago
No Image

'അവള്‍ ജോലി രാജിവെക്കുകയോ നരകത്തില്‍ പോവുകയോ ചെയ്യട്ടെ, ഇത് ഇസ്‌ലാമിക രാജ്യമൊന്നുമല്ലല്ലോ' നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദമന്ത്രി

National
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഇ.ഡി അന്വേഷിക്കും; മുഴുവന്‍ രേഖകളും കൈമാന്‍ കോടതി ഉത്തരവ്

Kerala
  •  2 hours ago
No Image

വിഷപ്പുകയില്‍ ശ്വാസം മുട്ടി നഗരം; ഡല്‍ഹി ഗ്യാസ് ചേംബറായി മാറിയെന്ന് കെജ്‌രിവാള്‍; പത്ത് വര്‍ഷത്തെ ആം ആദ്മി ഭരണമാണ് കാരണമെന്ന് ബി.ജെ.പി മന്ത്രി  

National
  •  2 hours ago
No Image

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍'  അടിച്ച് സര്‍ക്കാര്‍; പാട്ട് നിക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും

Kerala
  •  3 hours ago
No Image

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

International
  •  4 hours ago
No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  4 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  5 hours ago