HOME
DETAILS

വിദ്യാര്‍ഥി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു

  
December 19, 2025 | 5:31 AM

bangladesh-student-leader-killed-fresh-protests-media-houses-attacked

ധാക്ക: ജെന്‍സീ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന വിദ്യാര്‍ഥി നേതാവും ഇങ്കിലാബ് മോര്‍ച്ച വക്താവുമായ ഷരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം. തലസ്ഥാനമായ ധാക്കയില്‍ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ വ്യാപക അക്രമണമാണ് അഴിച്ചുവിട്ടത്. 

രാജ്യത്തെ രണ്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ ദി ഡെയ്ലി സ്റ്റാര്‍, പ്രോതോം അലോ എന്നിവയുടെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് തലസ്ഥാനത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. കെട്ടിടത്തില്‍ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഹാദിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ധാക്കയിലെ ഷാബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തടിച്ചു കൂടിയ പ്രക്ഷോഭക്കാര്‍ വന്‍ തോതില്‍ അക്രമങ്ങളും അഴിച്ചുവിട്ടു.  

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്തേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാന്‍ ഹാദി. ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ഹാദിക്ക് കഴിഞ്ഞ വെള്ളിയാഴ്ച്ച ധാക്കയില്‍ വെച്ച് അജ്ഞാതരുടെ വെടിയേല്‍ക്കുകയായിരുന്നു. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ ഇന്നലൊണ് ഹാദി മരണപ്പെട്ടത്. 

ചിറ്റോഗ്രാമിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയും കല്ലേറുണ്ടായി. രാത്രി 11 മണിയോടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ഓഫിസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തത്. ഷെയ്ഖ് ഹസീനയെ എത്രയും വേഗം ബംഗ്ലദേശിന് കൈമാറണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ അസിസ്റ്റന്റ് ഹൈക്കമ്മിഷന്‍ ഓഫിസിന് മുന്നില്‍ നിന്നും പൊലിസ് നീക്കം ചെയ്തത്.

 

Fresh protests erupted across Bangladesh following the death of prominent student leader and Inkilab Morcha spokesperson Sharif Osman Hadi, who was shot by unidentified assailants in Dhaka last Friday and later died while undergoing treatment in Singapore.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവം: എസ്.എച്ച്.ഒ പ്രതാപചന്ദ്രന്‍ സ്ഥിരം പ്രശ്‌നക്കാരന്‍, കസ്റ്റഡി മര്‍ദനവും പതിവ് 

Kerala
  •  4 hours ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് 

Kerala
  •  5 hours ago
No Image

എസ്.ഐ.ആര്‍: പാലക്കാട് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അജ്ഞാത വോട്ടുകള്‍!

Kerala
  •  6 hours ago
No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  6 hours ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  6 hours ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  7 hours ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  7 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  7 hours ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  7 hours ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  7 hours ago