'അവള്‍ ജോലി രാജിവെക്കുകയോ നരകത്തില്‍ പോവുകയോ ചെയ്യട്ടെ, ഇത് ഇസ്‌ലാമിക രാജ്യമൊന്നുമല്ലല്ലോ' നിഖാബ് വലിച്ചു താഴ്ത്തിയ നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദമന്ത്രി
ന്യുഡല്‍ഹി: നിയമന ഉത്തരവ് കൈമാറുന്നതിനിടെ നിഖാബ് വലിച്ചു താഴ്ത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നിതീഷ് കുമാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിതീഷ് കുമാര്‍ നിഖാബ് വലിച്ചു താഴ്ത്തിയ ആയുഷ് ഡോക്ടര്‍ നുസ്‌റത്ത് പര്‍വീണ്‍ ജോലി സ്വീകരിക്കില്ല എന്ന് അറിയിച്ച കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഡോക്ടര്‍ക്ക് നരകത്തില് പോവുകയോ ജോലി രാജി വെക്കുകോ ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
'ആരെങ്കിലും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍, അവര്‍ മുഖം കാണിക്കേണ്ടതല്ലേ? ഇത് ഒരു ഇസ് ലാമിക രാജ്യമാണോ?. ഒരു രക്ഷാധികാരിയെ പോലയാണ് നിതീഷ് കുമാര്‍ പ്രവര്‍ത്തിച്ചത്. ' മുഖ്യമന്ത്രി 'ഒരു തെറ്റും ചെയ്തിട്ടില്ല' ഗിരിരാജ് സിങ് പറഞ്ഞു.
'നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍, നിങ്ങള്‍ മുഖം കാണിക്കുന്നില്ലേ? നിങ്ങള്‍ വിമാനത്താവളത്തില്‍ പോകുമ്പോള്‍, നിങ്ങള്‍ മുഖം കാണിക്കുന്നില്ലേ? ആളുകള്‍ പാകിസ്ഥാനെക്കുറിച്ചും ഇംഗ്ലീഷിസ്ഥാനെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ ഇത് ഇന്ത്യയാണ്. ഇന്ത്യയില്‍, നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്,' കേന്ദ്രമന്തി പറഞ്ഞു.
ഡോക്ടര്‍ ജോലി നിയമനം നിരസിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അവള്‍ ജോലി നിരസിക്കണോ അതോ നരകത്തിലേക്ക് പോകണോ, അത് അവളുടെ ഇഷ്ടമാണ് (വോ റെഫ്യൂസ് കരേ യാ ജഹന്നം മേം ജയേ)' എന്നാണ് മന്ത്രി പ്രതികരിച്ചത്.
സംഭവത്തിന്റെ പേരില്‍ ഡോക്ടര്‍ നിയമനം നിരസിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സിങ്ങിന്റെ പരാമര്‍ശം.
ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തു വന്നു. കേന്ദ്രമന്ത്രിയുടേത് മോശം മാനസികാവസ്ഥയാണെന്ന് കോണ്‍ഗ്രസ് എംപി താരിഖ് അന്‍വര്‍ പറഞ്ഞു.
'ഇവര്‍ മൂന്നാം തരം മനുഷ്യരാണ്. നമ്മുടെ രാജ്യം മതേതരമാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നില്ല. എല്ലാവര്‍ക്കും അവരുടെ മതം ആചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നിതീഷ് കുമാര്‍ ചെയ്തത് ലജ്ജാകരവും ദുഃഖകരവുമാണ്,' അന്‍വര്‍ പറഞ്ഞു.
പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് ഇല്‍റ്റിജ മുഫ്തിയും സിങ്ങിനെതിരെ ആഞ്ഞടിച്ചു.
'ഫിനൈല്‍ കൊണ്ട് മാത്രമേ ഈ മനുഷ്യന്റെ വൃത്തികെട്ട വായ വൃത്തിയാക്കാന്‍ കഴിയൂ. നമ്മുടെ ഉമ്മമാരുടെയും സഹോദരിമാരുടെയും ഹിജാബുകളും നഖബുകളും തൊടാന്‍ നിങ്ങള്‍ ധൈര്യപ്പെടരുത്. അല്ലെങ്കില്‍, നിങ്ങളും നിങ്ങളുടെ കൂട്ടരും വരും കാലങ്ങളില്‍ വരെ ഓര്‍മ്മിക്കുന്ന ഒരു പാഠം ഞങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ നിങ്ങളെ പഠിപ്പിക്കും,' അവര്‍ പറഞ്ഞു.
എന്‍.സി.പി (എസ്.പി) എംപി ഫൗസിയ ഖാനും നിതീഷ് കുമാറിനെയും സിങ്ങിനെയും വിമര്‍ശിച്ചു.
'ഉത്തരവാദിത്തമുള്ള ആളുകള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് വളരെ സങ്കടകരമാണ്, ഇത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കും. എത്രമാത്രം മറയ്ക്കണം എന്നത് ഒരു സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമാണ്, മൂടുപടം നീക്കം ചെയ്യുന്നത് ഒരു സ്ത്രീയുടെ വസ്ത്രം അഴിക്കുന്നതിന് തുല്യമാണ്. നിതീഷ് കുമാര്‍ പരസ്യമായി ക്ഷമാപണം നടത്തേണ്ടതായിരുന്നു, പക്ഷേ അതിനു പകരം സംഭവിച്ചത് ശരിയാണെന്നാണ് അവര്‍ പറയുന്നത്' ഫൗസിയ ഖാന്‍ ചൂണ്ടിക്കാട്ടി.
ഗിരിരാജ് സിങ്ങിന് മാനസിക രോഗത്തിന് ചികിത്സ ആവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദിന്റെ പ്രതികരണം.
ആയുഷ് ഡോക്ടര്‍മാരുടെ നിയമന ഉത്തരവ് കൈമാറുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നുസ്‌റത്ത് പ്രവീണിന്റെ നിഖാബ് ബലമായി താഴ്ത്തി അപമാനിച്ചത്. തിങ്കളാഴ്ച പട്‌നയിലായിരുന്നു സംഭവം. നിയമന ഉത്തരവ് വാങ്ങാനായി വേദിയില്‍ കയറിയ നുസ് നിഖാബ് ചൂണ്ടി ഇതെന്താണെന്ന് ചോദിച്ചു. യുവതിയോട് നിഖാബ് മാറ്റാനും ആവശ്യപ്പെട്ടു. ഇതിനോട് ഏതെങ്കിലും തരത്തില്‍പ്രതികരിക്കാന്‍ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാര്‍ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു.
a fresh political controversy has erupted after a union minister supported nitish kumar over remarks involving a woman’s niqab, stating that india is not an islamic country, triggering sharp reactions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."