HOME
DETAILS

In-depth Story : ഒരു കാലത്ത് രാജാക്കന്മാരും വമ്പൻ പണക്കാരും മാത്രം ഉപയോഗിച്ചിരുന്ന പ്രൗഡിയുടെ ആഭരണം, ഇന്ന് ജനകീയമായതോടെ വില ലക്ഷത്തിലേക്ക്

  
കെ. ഷബാസ് ഹാരിസ്
December 20, 2025 | 12:49 PM

in-depth gold history price rise-global-economy

BCE 5000 മുതൽ ഇങ്ങോട്ട് മനുഷ്യർ അലങ്കാരത്തിനും, അന്തസ്സിനും ഒരു പ്രതീകമായി കൊണ്ട് നടന്ന ലോഹമാണ് സ്വർണ്ണം. ഈജിപ്തിലെ അതിപുരാതന സംസ്കാരത്തിലും, മെസപ്പോട്ടമിയയിലും ഇന്നത്തെ ആധുനിക ലോകത്തും സ്വർണ്ണം പ്രൗഡിയോടെ നിലനിൽക്കുന്നു. ആഭരണ വസ്തു എന്ന നിലയിലാണ് എല്ലാ കാലത്തും സ്വർണ്ണം പരിഗണിച്ച് പോന്നിരുന്നത്. കുടുംബങ്ങളുടെയോ, രാജാക്കന്മാരുടെയോ അഭിമാനത്തിന്റെയും, അന്തസ്സിന്റെയും ചിഹ്നമായി സ്വർണ്ണം കൊണ്ട് പണി കഴിപ്പിച്ചുള്ള ആഭരണങ്ങളും, സ്മാരകങ്ങളും ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. എന്നാൽ പുതിയ കാലത്ത്, ആധുനിക മുതലാളിത്ത വ്യവസ്ഥയിൽ ലോകത്തിലെ മുഴുവൻ സമ്പത്ത് ഘടനയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് സ്വർണ്ണം. സ്വർണ്ണത്തോടുള്ള മനുഷ്യന്റെ പുരാതന സമീപനം അങ്ങനെ തന്നെ നിലനിൽക്കുമ്പോഴും സ്വർണ്ണം അടിസ്ഥാനമാക്കിയുള്ള കൊടുക്കൽ-വാങ്ങലുകൾ വലിയ മാറ്റങ്ങൾക്ക്‌ വിധയമായിട്ടുണ്ട്. വെള്ളിയാഴ്ചത്തെ സ്വർണ്ണ വില 10 ഗ്രാമിന് 1,32,394ൽ എത്തി നിൽക്കുമ്പോൾ സ്വർണ്ണ വിലയിൽ വ്യത്യാസം സംഭവിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ആഗോള സാമ്പത്തിക അസ്ഥിരത:

സ്റ്റോക്ക് മാർക്കറ്റുകൾ തൊട്ട് പല തരം നിക്ഷേപങ്ങളിലും ഇടിവ് സംഭവിക്കുമ്പോൾ സ്വാഭാവികമായും നിക്ഷേപകർ ഏറ്റവും സുരക്ഷിത നിക്ഷേപ സാധ്യതയായ സ്വർണ്ണത്തിൽ അധികം നിക്ഷേപം നടത്തും. ഇത് സ്വർണ്ണത്തിന്റെ ഡിമാന്റ് കൂട്ടുകയും വില ഉയരാൻ കാരണമാവുകയും ചെയ്യുന്നു.

രൂപയുടെ മൂല്യത്തിന്റെ ഇടിവ്:

രൂപയുടെ മൂല്യം ഇടിഞ്ഞു കൊണ്ടിരിക്കുന്ന വേളയിൽ അതിൽ നിന്നൊരു സംരക്ഷണം എന്ന നിലയിൽ ആളുകൾ കറൻസി സ്വർണ്ണമാക്കി മാറ്റുന്നു. ഈ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ കറൻസിയുടെ മൂല്യം വല്ലാതെ ഇടിഞ്ഞപ്പോൾ ആളുകൾ കറൻസി സ്വർണ്ണത്തിലേക്ക് മാറ്റിയത് സ്വർണ്ണത്തിന്റെ ഡിമാന്റ് കൂട്ടുന്നതിന് കാരണമായി തീർന്നു. മാത്രമല്ല ആഗോള അടിസ്ഥാനത്തിൽ ഡോളറിനെ അടിസ്ഥാനമാക്കി കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണ്ണത്തെ മൂല്യം ഇടിയുന്ന സമയം കൂടുതൽ പണം ചെലവഴിച്ച് ഇറക്കുമതി ചെയ്യേണ്ടി വരും. ഇങ്ങനെ കൂടുതൽ പണം ചെലവഴിച്ച് ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ള വസ്തുവിന് കമ്പോളത്തിൽ വില കൂടുക എന്നത് സ്വഭാവികമാണ്.

വിവാഹങ്ങളും ആഘോഷങ്ങളും:

ഇന്ത്യൻ സംസ്കാരത്തിൽ സ്വർണ്ണം ആഭരണമോ, അലങ്കാരമോ ആയി ഉപയോഗിച്ച് വരുന്നത് വിവാഹ വേളകളിലാണ്. ഒപ്പം ചില പ്രത്യേക ആഘോഷങ്ങളിലും സ്വർണ്ണം ആളുകൾ ഉപയോഗിച്ച് വരുന്നു. വിവാഹങ്ങളിൽ സ്വർണ്ണം എല്ലാ തരം ജനങ്ങളും ഉപയോഗിച്ച് വരുന്ന ഒന്നായത് കൊണ്ട് തന്നെ സ്വർണ്ണത്തിന്റെ ഡിമാന്റ് കൂടുക എന്നത് സ്വാഭാവികം, എന്നാൽ പുതിയ കണക്ക് പ്രകാരം ഈ കഴിഞ്ഞ വർഷം സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണത്തിൽ ചെറുതല്ലാത്ത കുറവ് ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 802.8 ടണ്ണിൽ നിന്നും 650-700 ടണ്ണായി ഈ വർഷത്തെ ഇന്ത്യയുടെ സ്വർണ്ണത്തിന്റെ ഉപഭോഗം കുറഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അഥവാ, സ്വർണ്ണ വില കുത്തനെ ഉയരുന്നത് ആളുകളെ സ്വർണ്ണത്തിൽ നിന്ന് അകറ്റി മറ്റു ആഭരണങ്ങളിലേക്ക് ആകർഷിക്കാൻ കാരണമായി എന്ന് വേണം മനസ്സിലാക്കാൻ. വാങ്ങാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞിട്ടും, നിക്ഷേപ സാധ്യത എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാന്റ് ഇപ്പോഴും പഴയേത് പോലെ നിലനിൽക്കുന്നുണ്ട് താനും. 

ലോകത്തെ നിയന്ത്രിക്കുന്ന അധോലോക ശക്തികളുടെയും പ്രധാന ആകർഷണ വസ്തുവായ സ്വർണ്ണം ലോകത്തിലെ എല്ലാ മേഖലയെയും സ്വാധീനിക്കാൻ ശേഷിയുള്ള ഒന്നാണ്. സുഡാനിലെ സ്വർണ്ണ ഖനികളെ സ്വന്തമാക്കാൻ വൈദേശിക ശക്തികൾ അവിടെ നടത്തി കൊണ്ടിരിക്കുന്ന വംശഹത്യക്കും നമ്മൾ സാക്ഷികളായി കൊണ്ടിരിക്കുകയാണ്. നമ്മുടെ വീട്ടിലെ വിവാഹങ്ങൾക്കോ, ആഘോഷങ്ങൾക്കോ നമ്മൾ അലങ്കാരമായി സ്വന്തമാക്കുന്ന ഈ മഞ്ഞ ലോഹം നമ്മുടെ കൈകളിലേക്ക് എത്തുന്നത് വരെയും പലതര പരിണാമങ്ങളിലൂടെ പലയിടങ്ങളിലും പല മാറ്റങ്ങളും സൃഷ്ടിച്ച് വന്നെത്തുന്ന വസ്തുവാണ് എന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.

English Summary: Gold, once a symbol of luxury reserved for kings and the wealthy, has evolved into a widely accessible yet increasingly expensive asset in the modern world. From ancient civilizations like Egypt and Mesopotamia to today’s global economy, gold has retained its cultural, ornamental, and economic significance. Rising gold prices—reaching ₹1,32,394 per 10 grams—are driven by global economic uncertainty, currency depreciation, and its status as a safe investment. While demand for gold jewellery in India has declined due to soaring prices, investment demand remains strong. The journey of gold from conflict zones and global power struggles to personal celebrations highlights its deep and complex impact on societies worldwide.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രി അധികൃതർ ആംബുലൻസ് സൗകര്യം നൽകിയില്ല; മൃതദേഹം ഒടുവിൽ 20 രൂപയുടെ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി പിതാവ് ബസ്സിൽ കൊണ്ടുപോയി; ജാർഖണ്ഡ് ആരോഗ്യവകുപ്പിന് നാണക്കേട്‌

National
  •  6 hours ago
No Image

സ്‌കൂളിലേക്ക് പോകുകയായിരുന്ന പന്ത്രണ്ടുവയസുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; അയൽവാസി പിടിയിൽ

crime
  •  6 hours ago
No Image

മൂന്ന് കോടിയുടെ ഇൻഷൂറൻസ് തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി

Kerala
  •  6 hours ago
No Image

ഗില്ലിനെ ടി-20 ലോകകപ്പിനുള്ള ടീമിലെടുക്കാത്തതിന്റെ കാരണം അതാണ്: അഗാർക്കർ

Cricket
  •  7 hours ago
No Image

കണ്ണൂരില്‍ പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

Kerala
  •  7 hours ago
No Image

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  8 hours ago
No Image

വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  9 hours ago
No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  9 hours ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  9 hours ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  10 hours ago