കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്
പിണറായി (കണ്ണൂര്‍): കണ്ണൂര്‍ പിണറായിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് സി.പി.എം പ്രവര്‍ത്തകന്റെ വലതു കൈപ്പത്തിയിലെ വിരലുകള്‍ അറ്റുപോയ സംഭവത്തിന്റെദൃശ്യങ്ങള്‍ പുറത്ത്.
വെണ്ടുട്ടായി കനാല്‍കരയിലെ സ്നേഹാലയത്തില്‍ വിപിന്‍ രാജി (25)നാണ് പരുക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. വിപിന്‍ രാജിന്റെ സുഹൃത്ത് ചിത്രീകരിച്ച ദൃശ്യമാണ് പുറത്തുവന്നത്. വിപിന്‍ തന്റെ കൈയിലിരിക്കുന്ന സ്ഫോടകവസ്തുവിന്റെ തിരിക്ക് തീ കൊളുത്തുന്നതും പൊടുന്നനെ അത് പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്നാണ് വിവരം.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനുശേഷം ബാക്കിയായ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചിരുന്നത്.
അശ്രദ്ധയോടെ സ്ഫോടകവസ്തു കൈകാര്യം ചെയ്തതിന് പിണറായി പൊലിസ് വിപിന്‍രാജിന്റെ പേരില്‍ കേസെടുത്തിരുന്നു. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌കോഡും ഡോഗ് സ്‌കോഡും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
പടക്കം പൊട്ടിയത് തന്നെയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നതെന്ന് പൊലിസ് വ്യക്തമായിരുന്നു.
കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തത് അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍. കാപ്പ ചുമത്തി ഇയാളെ നാടുകടത്തിയിരുന്നു.
In Pinarayi, Kannur, a CPM activist, Vipin Raj (25), suffered serious injuries when an explosive device accidentally detonated in his hand. The incident occurred around 3 PM at the Snehallaya area in Kanal Kara while he was reportedly filming the device for social media. Footage captured by a friend shows Vipin attempting to ignite the explosive, which suddenly exploded, resulting in the loss of fingers on his right hand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."