HOME
DETAILS

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

  
December 20, 2025 | 6:24 AM

sreenivasan-body-brought-home-public-viewing-town-hall-funeral-tomorrow

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാന്റെ മൃതദേഹം ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍. 

ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ ഡയാലിസിസിനായി വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. തൃപ്പൂണിത്തുറയില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഈ സമയം ഭാര്യ വിമല കൂടെയുണ്ടായിരുന്നു. ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം. 1956 ഏപ്രില്‍ 4-ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്താണ് ശ്രീനിവാസന്റെ ജനനം. കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചു. അവിടെനിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമാണ് അദ്ദേഹം ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ചത്.

ഭാര്യ വിമല. മലയാള സിനിമയിലെ യുവതാരങ്ങളായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

മലയാളികളുടെ പ്രിയപ്പെട്ട 'ദാസനും വിജയനും' ശൈലിയിലുള്ള തമാശകളിലൂടെയും സാമൂഹിക വിമര്‍ശനങ്ങളിലൂടെയും പതിറ്റാണ്ടുകളോളം പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇരുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

1976 ല്‍ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സന്ദേശം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, പട്ടണപ്രവേശം തുടങ്ങിയ കാലാതീതമായ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചു. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തും തനത് മുദ്ര പതിപ്പിച്ചു. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ നിരവധി സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയെ ഇത്രത്തോളം ഫലിതത്തിലൂടെയും മൂര്‍ച്ചയുള്ള സംഭാഷണങ്ങളിലൂടെയും വിമര്‍ശിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയില്‍ ഇല്ലെന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 hours ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  3 hours ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  4 hours ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  4 hours ago
No Image

വായുമലിനീകരണം ഒരു ഘടകം മാത്രം; ശ്വാസകോശരോഗങ്ങളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  5 hours ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  5 hours ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  6 hours ago