HOME
DETAILS

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

  
Web Desk
December 20, 2025 | 7:33 AM

sreenivasan-sandhesham-34-years-timeless-malayalam-classic

ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കുന്ന സിനിമകള്‍ മലയാള സിനിമയില്‍ വിരളമാണ്. ആ വിഭാഗത്തില്‍ മലയാള സിനിമയ്ക്ക് ലഭിച്ച അമൂല്യ സമ്മാനമാണ് ശ്രീനിവാസന്റെ 'സന്ദേശം'. രാഷ്ട്രീയവും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കുന്ന, കാലാതീതമായ ഒരു ശ്രീനിവാസന്‍ സിനിമയാണ് സന്ദേശം. 

1991-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രീനിവാസന്റെ മികവിന്റെ ഉത്തമ ഉദാഹരണമായി കണക്കാക്കാവുന്ന ഒന്നാണ്. സത്യന്‍അന്തിക്കാടെന്ന സുഹൃത്തിന്റെ സംവിധാന മികവില്‍ അത് പൂര്‍ണതയിലേക്കെത്തിയപ്പോള്‍ പിറന്നത് കേരളം കണ്ട ഏറ്റവും മികച്ച വിമർശനാത്മക ഹാസ്യ ചിത്രമാണ്. കേരളത്തില്‍ അന്നും ഇന്നും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും. 

രാഷ്ട്രീയത്തിന്റെ പേരില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടതയും സ്വാര്‍ത്ഥതയും അധികാരമോഹവും നര്‍മ്മത്തിലൂടെ വിമര്‍ശിക്കപ്പെട്ട സിനിമയാണിത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന കഥ പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളുടെ അനാവശ്യ മത്സരങ്ങളിലേക്കും അധികാരലോലതയിലേക്കും നീങ്ങുന്നു. ഒരേ വീട്ടില്‍ വിരുദ്ധ പാര്‍ട്ടിയില്‍ പെട്ട രാഷ്ട്രീയം അസ്ഥിക്ക് പിടിച്ച രണ്ട് സഹോദരന്മാരുണ്ടാവുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ശ്രീനിവാസന്റെ മനസിലുദിച്ച ചിന്ത 'സന്ദേശ'മായി പുറത്തുവന്നു. രാഷ്ട്രീയ ആദര്‍ശങ്ങളേക്കാള്‍ വ്യക്തിപരമായ ലാഭവും അഹങ്കാരവുമാണ് പലപ്പോഴും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതെന്ന സത്യമാണ് സന്ദേശത്തിലൂടെ ശ്രീനിവാസന്‍ തുറന്നുകാട്ടുന്നത്. പുറത്തിറങ്ങി 34 വര്‍ഷം പിന്നിട്ടിട്ടും സന്ദേശത്തിന് പഴക്കം തോന്നാത്തതിന്റെ കാരണവും അതാണ്. അന്നും ഇന്നും എന്നും രാഷ്ട്രീയത്തിന്റെ രുചികളില്‍ വ്യത്യാസമില്ലെന്ന് ഈ സിനിമ കാണുമ്പോള്‍ മനസിലാകും. 

ശ്രീനിവാസന്റെ ലളിതവും കൃത്യവുമായ തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. സംഭാഷണങ്ങളാകട്ടെ ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നവയാണ്. 

ഡല്‍ഹിയില്‍ നിന്നെത്തുന്ന കേന്ദ്ര നേതാവിനെ സ്വീകരിക്കാന്‍ തടിച്ചുകൂടുന്ന പ്രാദേശിക നേതാക്കളുടെ പൊള്ളത്തരവും വ്യക്തിപൂജയും ഈ ഒരൊറ്റ രംഗത്തിലൂടെ അദ്ദേഹം തുറന്നുകാട്ടി. വാചാലതയും പൊള്ളയായ പ്രസംഗങ്ങളും എങ്ങനെ രാഷ്ട്രീയത്തില്‍ ആയുധമാകുന്നു എന്നത് അദ്ദേഹം നര്‍മ്മത്തിലൂടെ തുറന്നു കാണിക്കുന്നു.

'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന പ്രസിദ്ധമായ  ഡയലോഗ് ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. ഇന്നും അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസ ചിഹ്നമായി ഈ ഡയലോഗ് നിലനില്‍ക്കുന്നു.

വിശ്വാസവും അമ്പലവുമെല്ലാം പാര്‍ട്ടിക്കാര്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ പരിപ്പുവടയും കട്ടന്‍ചായയുമാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ഭക്ഷണമെന്ന് പറഞ്ഞ ഇടതുപക്ഷ പാര്‍ട്ടികളെ ഇന്ന് തിരഞ്ഞിട്ട് കൊത്തുന്ന ഡയലോഗുകളത്രയും പിറന്നത് സന്ദേശത്തില്‍ നിന്നാണ്. ഇത് ഇന്നും സമൂഹമാധ്യമങ്ങളിലും ട്രോളുകളിലും സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയുമാണ്. 

'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്ന് അദ്ദേഹം നാടോടിക്കാറ്റില്‍ പറഞ്ഞതുപോലെ, മലയാളസിനിമയ്ക്കാകെ ഒരുപാട് 'സന്ദേശ'ങ്ങള്‍ നല്‍കി അദ്ദേഹം മടങ്ങുകയാണ്. അദ്ദേഹം മടങ്ങിയാലും ഓരോ രാഷ്ട്രീയ ചര്‍ച്ചകളിലും, തെരഞ്ഞെടുപ്പ് കാലത്തും സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന്റെ സിനിമാ ഡയലോഗുകള്‍ തുടര്‍ന്നും കേട്ടുകൊണ്ടേയിരിക്കും.

 

 

Sreenivasan’s Sandhesham remains a timeless classic in Malayalam cinema, even 34 years after its release. Known for blending humor with sharp political satire, the film explores the conflicts between family members aligned with rival political parties, highlighting the absurdities of blind political loyalty and power struggles. Released in 1991, the film showcased Sreenivasan’s brilliance as a screenwriter and actor, with unforgettable dialogues like “Never utter a word about Poland” that continue to resonate in political discussions and social media. Directed by Sathyan Anthikad, Sandhesham is celebrated for its simplicity, precise screenplay, and the way it makes audiences laugh while provoking thought about society and politics.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  4 hours ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  4 hours ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  4 hours ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  5 hours ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  5 hours ago
No Image

'പണി കിട്ടുമോ'? ആധിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ; നിർധന സ്ത്രീകളെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കും

Kerala
  •  6 hours ago
No Image

ബംഗ്ലാദേശിൽ വ്യാപക അക്രമം; വിദ്യാർഥി നേതാവിന്റെ മരണം കത്തിപ്പടരുന്നു, ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കനത്ത ജാഗ്രത

National
  •  6 hours ago