തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ
തൃശൂർ: തൃശൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് സ്വദേശിനി സുൽഫത്ത് (38) ആണ് മരിച്ചത്. തൃപ്രയാറിൽ തയ്യൽ കട നടത്തിവരികയായിരുന്ന ഇവരുടെ മൃതദേഹം വീട്ടിലെ അടുക്കളയിൽ നിന്നാണ് കണ്ടെത്തിയത്.
വീട്ടിൽ തുന്നിവെച്ച വസ്ത്രങ്ങൾ കടയിൽ കൊണ്ടുപോയി കൊടുക്കാൻ ഭർത്താവും മകളും പോയ സമയത്തായിരുന്നു സംഭവം. തുന്നിയ വസ്ത്രം വാങ്ങാനെത്തിയ അയൽവാസി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരയെും ബന്ധുക്കളെയും വിവരം അറിയിച്ചു.
തുടർന്ന്, നാട്ടുകാരെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.
A 38-year-old woman, Sulphat, was found dead in her kitchen at Thiruvalla, Kerala. The police are investigating the incident, and initial reports suggest it might be a case of accidental death or suicide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."