HOME
DETAILS

വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി യു.എ.ഇ

  
December 24, 2025 | 5:09 AM

UAE muslims prepares for holy month as Rajab begins

അബുദാബി: റജബ് മാസം ആരംഭിച്ചതോടെ, റമദാനെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികള്‍. ഹിജ്‌റി കലണ്ടറിലെ നാല് പവിത്ര മാസങ്ങളില്‍ ഒന്നാണ് റജബെന്നും ഈ മാസങ്ങളില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് പാപഭാരം കൂടുമെന്നും സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലമാണ് ലഭിക്കുകയെന്നും ഷാര്‍ജ ഇസ്ലാമിക് അഫയേഴ്‌സിലെ ശൈഖ് നാസര്‍ അല്‍ ഹമ്മാദി കഴിഞ്ഞ ചൊവ്വാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പ്രഭാഷണത്തിലൂടെ പറഞ്ഞു.

റജബ് മാസം ഇബാദത്തുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രാമാണിക ഇസ്ലാമിക തത്വങ്ങള്‍ പിന്തുണയ്ക്കാത്ത ആചാരങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നീ പ്രധാനപ്പെട്ട നാല് മാസങ്ങളെയാണ് (അല്‍ അഷ്ഹുര്‍ അല്‍ ഹുരും) പവിത്ര മാസങ്ങളായി കണക്കാക്കുന്നത്. ശഅ്ബാനും തുടര്‍ന്ന് റമദാനും ഒരുക്കുന്നതിനുള്ള സുപ്രധാന മാസങ്ങളാണ് ഇവയെന്ന് ശൈഖ് അല്‍ ഹമ്മാദി തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

റജബ് മാസം, ശഅ്ബാനേയും റമദാനേയും വരവേല്‍ക്കാനായി ഇസ്ലാമിക വിശ്വാസികളെ തയ്യാറാക്കുന്ന മാസമാണ്. വിത്ത് വിതച്ച് വെള്ളം ചേര്‍ത്ത് വിളവെടുപ്പിന് മുമ്പ് പരിപാലിക്കുന്ന കര്‍ഷകനെപ്പോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. റജബ് മാസത്തിന് മാത്രം നിശ്ചയിച്ച പ്രത്യേക ഇബാദത്ത് ഒന്നുമില്ലെന്നും, എന്നാല്‍ മാസത്തിന്റെ പവിത്രത കണക്കിലെടുത്ത് വര്‍ഷം മുഴുവന്‍ ചെയ്യുന്നതുപോലെ തന്നെ കൂടുതല്‍ ശ്രദ്ധയോടെ സല്‍പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബി (സ) റമദാന്‍ ഒഴികെ മറ്റൊരു മാസവും മുഴുവനായി നോമ്പ് പിടിച്ചിട്ടില്ലെന്നും, ശഅ്ബാനില്‍ പോലും ചില ദിവസങ്ങള്‍ മാത്രമാണ് നോമ്പ് നോറ്റതെന്നും ശൈഖ് ഓര്‍മ്മിപ്പിച്ചു. റജബ് മാസം മുഴുവന്‍ നോമ്പാക്കുന്നത് റമദാനെ അനുകരിക്കുന്ന രീതിയിലാകരുതെന്ന് ഉമര്‍ ഇബ്‌നുല്‍ ഖത്താബ് (റ) പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ ഖുര്‍ആനും സുന്നത്തിനും അടിസ്ഥാനമില്ലാത്ത രീതിയില്‍ റജബ് മാസത്തിന് പ്രത്യേക ഇബാദത്തുകള്‍ നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് ശൈഖ് അല്‍ ഹമ്മാദി മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിലെ ആരാധനയുടെ അടിസ്ഥാനം നിയമിതമായ തത്വങ്ങള്‍ പാലിക്കുന്നതാണെന്നും, പുതുമകള്‍ (ബിദ്അത്ത്) കൊണ്ടുവരുന്നത് അംഗീകരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സലാത്തുല്‍ റഗാഇബ് പോലുള്ള പ്രത്യേക നമസ്‌കാരങ്ങളും റജബ് ഉംറ എന്ന പേരിലുളള പ്രത്യേക ആരാധനകളും നിശ്ചയിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്ലാമിക നിയമത്തില്‍ ഇല്ലാത്ത ഒരു ആരാധനയും പ്രത്യേകമായി നിര്‍ബന്ധിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുതെന്നും അല്ലാഹുവിന്റെ ദീനില്‍ പുതുമകള്‍ കൊണ്ടുവരുന്നതില്‍ നിന്ന് ഇസ്ലാമിക വിശ്വാസികള്‍ മാറിനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ സുന്നത്ത് പിന്തുടര്‍ന്ന്, പ്രത്യേക ആരാധനകള്‍ വേര്‍തിരിക്കാതെ, ഇസ്ലാമിക നിയമത്തിനനുസൃതമായി ശരിയായ രീതിയില്‍ ഈ മാസം പ്രയോജനപ്പെടുത്തണമെന്ന് ശൈഖ് അല്‍ ഹമ്മാദി അറിയിപ്പ് നല്‍കി.

As the sacred month of Rajab begins, Muslims in the UAE and around the world are turning their focus towards spiritual preparation for the upcoming holy month of Ramadan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരോള്‍ സംഘം മദ്യപിച്ചിരുന്നുവെന്ന്; പാലക്കാട്ടെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍

International
  •  6 hours ago
No Image

സമസ്‌ത നൂറാം വാർഷികം: സന്ദേശജാഥയ്ക്ക് ഇന്ന് മണ്ണാർക്കാട്ട്  സ്വീകരണം

Kerala
  •  7 hours ago
No Image

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് മെയ് 31 വരെ നീട്ടി

Kerala
  •  7 hours ago
No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  8 hours ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  8 hours ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  8 hours ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  8 hours ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  8 hours ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  8 hours ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  8 hours ago