HOME
DETAILS

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയുടെ ചെങ്കടല്‍ റിസോര്‍ട്ടില്‍ ആഡംബര വില്ലകള്‍ സ്വന്തമാക്കി; ചിത്രങ്ങള്‍ വൈറല്‍

  
Web Desk
December 24, 2025 | 3:31 AM

Cristiano Ronaldo buys luxury villas at Saudi Arabias Red Sea destination

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടല്‍ തീരത്തുള്ള ആഡംബര വിനോദസഞ്ചാര കേന്ദ്രമായ 'റെഡ് സീ ഇന്റര്‍നാഷണലില്‍' ആഡംബര വില്ലകള്‍ സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജീന റോഡ്രിഗസും. റെഡ് സീ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ ഭാഗമായ നുജുമയിലെ രണ്ട് വില്ലകളാണ് ഇരുവരും സ്വന്തമാക്കിയത്.
ഈ വില്ലകള്‍ റെഡ് സീ റെസിഡന്‍സസിന്റെ ഭാഗമാണ്. മെയിന്‍ലാന്‍ഡില്‍ നിന്ന് ഏകദേശം 26 കിലോമീറ്റര്‍ അകലെയുള്ള പ്രൈവറ്റ് ദ്വീപുകളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ബോട്ട് മുഖേനയോ സീപ്ലെയിന്‍ വഴിയോ മാത്രമേ ഇവിടേക്ക് എത്തിച്ചേരാനാകൂ. നുജുമയില്‍ 19 സ്വതന്ത്ര വില്ലകളാണുള്ളത്. സ്വകാര്യത, എക്‌സ്‌ക്ലൂസിവിറ്റി, പ്രകൃതിയോടുള്ള അടുപ്പം എന്നിവ ഉറപ്പാക്കുന്ന വിധത്തിലാണ് ഇവയുടെ രൂപകല്‍പ്പന. 

2025-12-2408:12:80.suprabhaatham-news.png
 
 

ചിത്രങ്ങള്‍ വൈറല്‍

ഇതിന്റെ ചിത്രങ്ങള്‍ റോണോ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എല്ലാ അര്‍ത്ഥത്തിലും അസാധാരണം എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചത്. ഞങ്ങളുടെ ആദ്യ സന്ദര്‍ശനം മുതല്‍ ജോര്‍ജീനയും ഞാനും ഈ ദ്വീപിനോടും അതിന്റെ അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തോടും ആഴമായ ബന്ധം അനുഭവിച്ചു. ഇവിടെ ഞങ്ങള്‍ക്ക് ശാന്തിയും നിര്‍വൃതിയും ലഭിക്കുന്നു- അദ്ദേഹം കുറിച്ചു. ഭാര്യയോടൊത്തുള്ള റിസോര്‍ട്ടില്‍നിന്നുള്ള റോണോയുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്. കുടുംബത്തിനായി മൂന്ന് ബെഡ്‌റൂം രണ്ട് ബെഡ്‌റൂമുമുള്ള രണ്ട് വില്ലകള്‍ വാങ്ങി റിസോര്‍ട്ടിലെ ആദ്യ ഉടമകളില്‍ ഒരാളായി ദമ്പതികള്‍ മാറി.

2025-12-2409:12:13.suprabhaatham-news.png
 
 

ആഡംബരവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ സംയോജിപ്പിച്ചാണ് ഈ റിസോര്‍ട്ട് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 100 ശതമാനവും പുനരുപയോഗ ഊര്‍ജ്ജത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പവിഴപ്പുറ്റുകള്‍, മാംഗ്രോവുകള്‍, സീഗ്രാസ് ബെഡുകള്‍, നാടന്‍ ആവാസവ്യവസ്ഥകള്‍ കടല്‍ സസ്യങ്ങള്‍ എന്നിവയെ സംരക്ഷിച്ച് 2040ഓടെ പരിസ്ഥിതിയില്‍ 30 ശതമാനം ഗുണപരമായ മാറ്റം കൊണ്ടുവരികയും ഇതിന്റെ ലക്ഷ്യത്തില്‍പ്പെട്ടതാണ്.
റൊണാള്‍ഡോയുടെ വാങ്ങല്‍ ഈ റിസോര്‍ട്ടിന് കൂടുതല്‍ ആകര്‍ഷണീയത ഉണ്ടാക്കിയെന്ന് റെഡ് സീ ഇന്റര്‍നാഷണലിന്റെ സിഇഒ ജോണ്‍ പഗാനോ പറഞ്ഞു. 

Summary: Football superstar Cristiano Ronaldo and his partner Georgina Rodríguez have purchased two luxury villas at Nujuma, a Ritz-Carlton Reserve within the Red Sea International development, according to media reports. The homes are part of the Red Sea Residences, located on private islands about 26 kilometres from the mainland, accessible only by boat or seaplane.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 hours ago
No Image

നിരന്തര അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു

Kerala
  •  3 hours ago
No Image

'ആര്‍.എസ്.എസിലെ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാമോ' മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാര്‍ഗെ

National
  •  4 hours ago
No Image

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടിയുമായി വീണ്ടും ട്രംപ്  ഭരണകൂടം

International
  •  4 hours ago
No Image

അട്ടപ്പാടിയില്‍ ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദ്ദനം

Kerala
  •  5 hours ago
No Image

യു.എസിന്റെ ഇന്ത്യാ വിരുദ്ധ H-1B വിസ നയം: വിസ പുതുക്കി യു.എസിലേക്ക് മടങ്ങാൻ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാർ

International
  •  5 hours ago
No Image

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയായ ബി.ജെ.പി നേതാവിന് ജാമ്യം നല്‍കിയതിനെതിരെ പ്രതിഷേധിച്ച അതിജീവിതക്ക് നേരെ പൊലിസ് അതിക്രമം, റോഡില്‍ വലിച്ചിഴച്ചു

National
  •  5 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം; മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  6 hours ago
No Image

കടുത്ത അതൃപ്തിയില്‍ ദീപ്തി മേരി വര്‍ഗീസ്, പിന്തുണച്ചത് നാല് പേര്‍ മാത്രം; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 hours ago
No Image

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചു, ഡ്രൈവര്‍ മദ്യലഹരിയില്‍, കസ്റ്റഡിയിലെടുത്തു

Kerala
  •  6 hours ago