ലൈംഗിക അതിക്രമ പരാതി; പി.ടി കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്ന് രാവിലെയാണ് കുഞ്ഞുമുഹമ്മദ് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരായത്.
കുഞ്ഞുമുഹമ്മദിന് നേരത്തെ കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊലിസിന് മുമ്പാകെ ഹാജരായത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം കേസിന്റെ വാദം പൂര്‍ത്തിയായിരുന്നു.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ താമസിക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായ പെരുമാറിയെന്നാണ് ചലചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായെന്നാണ് കന്റോണ്‍മെന്റ് പൊലിസ് കോടതിയെ അറിയിച്ചത്.
കഴിഞ്ഞ മാസം 27 ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി 13 ദിവസങ്ങള്‍ക്ക് ശേഷണാണ് പൊലിസിന് കൈമാറിയത്.
Film director P.T. Kunju Muhammed was granted bail after police formally recorded his arrest in a sexual assault case filed by a woman film professional in Thiruvananthapuram. The director appeared before the Cantonment Police Station on Wednesday, complying with court directions issued while granting him anticipatory bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."