'കൊച്ചു കുട്ടികളെ മദ്യപാനികളെന്ന് അധിക്ഷേപിച്ച കൃഷ്ണ കുമാര്‍ തൊഗാഡിയയെന്ന് ഡി,വൈ.എഫ്.ഐ; പാലക്കാട്ട് വ്യാപകമായി കരോള്‍ നടത്തും
പാലക്കാട്: കഞ്ചികോട് കരോള്‍സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. കരോള്‍ സംഘത്തെ ആക്രമിച്ചവരെ പരസ്യമായി പിന്തുണച്ച സി.കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയാണെന്ന് ഡി.വൈ.എഫ്.ഐ തുറന്നടിച്ചു.
ഒരു വശത്ത് ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ച് ക്യാംപയിനും കേക്കുമൊക്കയായി അരമനയിലും, പള്ളികളിലും കയറി ഇറങ്ങുന്ന ബി.ജെ.പിയുടെയും,കൃഷ്ണകുമാറിന്റെയും യഥാര്‍ത്ഥ മുഖമാണ് ഇപ്പോള്‍ കണ്ടത്. 14 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ കരോള്‍ സംഘത്തെ പോലും തടഞ്ഞു നിര്‍ത്തി മാരകമായി മര്‍ദ്ദിച്ച, നിരവധി ക്രിമിനല്‍ കേസ് പ്രതിയും പ്രദേശത്തെ മയക്ക് മരുന്ന് സംഘത്തിലെ പ്രധാന കണ്ണിയുമായ ആര്‍.എസ്.എസ് നേതാവിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതിലൂടെ കൃഷ്ണകുമാറിന്റെ യഥാര്‍ഥ മുഖം കൂടുതല്‍ വ്യക്തമായെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
പ്രസ്താവനയില്‍ ആര്‍.എസ്.എസ് അതിക്രമത്തെ തള്ളി പറയാനോ അപലപിക്കാനോ തയ്യാറാവാത്ത കൃഷ്ണകുമാര്‍ ആക്രമണത്തില്‍ പരിക്കേറ്റ കൊച്ചു കുട്ടികളെ മദ്യപാനികള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിലൂടെ അദ്ദേഹം എത്ര തരം താണ വര്‍ഗീയ വാദിയാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ ഈ ഭീഷണിക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല- ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.
ഇവിടെ എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും, ജില്ലയില്‍ 2500 യൂണിറ്റിലും ക്രിസ്മസ് കരോള്‍ സംഘടിപ്പിക്കുമെന്നും അതിനെതിരെ ആര്‍.എസ്.എസ് ഭീഷണിയുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയില്‍ വിദ്യാര്‍ഥികളായ പത്തു പേര്‍ ക്രിസ്മസ് കരോളും ബാന്‍ഡ് വാദ്യങ്ങളുമായി എത്തിയപ്പോള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പുതുശ്ശേരി കാളാണ്ടിത്തറ അശ്വിന്‍ രാജ് (24) അറസ്റ്റിവുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
dyfi strongly criticizes bjp leader c krishnakumar for supporting the attackers in the palakkad carol group assault case, accusing rss workers of intimidation and violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."