HOME
DETAILS

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

  
Web Desk
December 25, 2025 | 5:15 AM

karnataka bus collides with truck catches fire over twenty passengers burned to death in tragic accident

ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ദേശീയപാത 48-ൽ പുലർച്ചെയുണ്ടായ അപകടത്തിൽ 20-ലധികം യാത്രക്കാർ വെന്തുമരിച്ചു. ബെംഗളൂരുവിൽ നിന്ന് ഗോകർണത്തേക്ക് പോവുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടവരിലേറെയും.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹിരിയൂർ താലൂക്കിലെ ഗോർലാത്ത് ക്രോസിന് സമീപമാണ് അപകടം നടന്നത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് ഉടൻ തന്നെ തീപിടിച്ചു. ഉറക്കത്തിലായിരുന്ന യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയും മുൻപേ തീ ആളിപ്പടർന്നു.

മരിച്ച ട്രക്ക് ഡ്രൈവർ കുൽദീപിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ബസിലുണ്ടായിരുന്ന 29 യാത്രക്കാരിൽ ഭൂരിഭാഗവും ഗോകർണ സ്വദേശികളാണ്. അപകടസമയത്ത് ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർ ചാടി രക്ഷപ്പെട്ടു. രാവിലെ എട്ട് മണിയോടെ ഒമ്പത് മൃതദേഹങ്ങൾ പുറത്തെടുത്തു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. "ക്രിസ്മസ് ആഘോഷിക്കാൻ നാട്ടിലേക്ക് പോയവരുടെ യാത്ര ഇത്ര വലിയ ദുരന്തത്തിൽ അവസാനിച്ചത് ഹൃദയഭേദകമാണ്," അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എസ്പി രഞ്ജിത്ത് സ്ഥലം സന്ദർശിച്ചു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏതാണ്ട് 30 കിലോമീറ്ററോളം നീളത്തിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങൾ ശിരവര വഴി തിരിച്ചുവിട്ടാണ് പൊലിസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

ബുധനാഴ്ച തമിഴ്‌നാട്ടിലുണ്ടായ മറ്റൊരു അപകടത്തിൽ ഒമ്പത് പേർ മരിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിൽ നിന്ന് ചെന്നൈയിലേക്ക് പോയ സർക്കാർ ബസിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറുകളിലും എസ്‌യുവിയിലും ഇടിക്കുകയായിരുന്നു.

more than twenty passengers were burned alive after a bus collided with a truck and caught fire in karnataka. the accident occurred on a busy highway triggering massive flames panic and rescue delays. authorities launched an investigation while emergency teams rushed victims to nearby hospitals. officials expressed condolences and promised strict action after safety reviews and public transport safety measures.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  an hour ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  an hour ago
No Image

ഇത് ബാറ്റിംഗ് അല്ല, താണ്ഡവം! 84 പന്തിൽ 190 റൺസ്; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് 14-കാരൻ വൈഭവ് സൂര്യവംശി

Cricket
  •  2 hours ago
No Image

തൃശൂര്‍ മേയറാകാന്‍ ഡോ. നിജി ജസ്റ്റിന്‍; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ പ്രസാദ്

Kerala
  •  2 hours ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു: വിദ്യാർഥികൾക്കും സ്ഥിരം യാത്രക്കാർക്കും വൻ ഇളവുകൾ; 2026 മുതൽ പുതിയ മാറ്റം

Saudi-arabia
  •  2 hours ago
No Image

തടവുകാരുടെ കൈമാറ്റം; കരാറിനെ സ്വാഗതം ചെയ്ത് ഖത്തറും യെമനും 

qatar
  •  2 hours ago
No Image

യുപിയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; അപകടം ബൈക്കില്‍ സഞ്ചരിക്കവെ 

National
  •  2 hours ago
No Image

വ്യാജ കീടനാശിനികൾ വിറ്റാൽ 10 മില്യൺ റിയാൽ പിഴയും അഞ്ച് വർഷം തടവും; കടുത്ത നടപടികളുമായി സഊദി

Saudi-arabia
  •  2 hours ago
No Image

രോഹിത് പുറത്ത്; ഐപിഎൽ ചരിത്രത്തിലെ 'ഓൾ ടൈം ഇലവനെ' പ്രഖ്യാപിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം

Cricket
  •  2 hours ago
No Image

ചുറുചുറുക്കുള്ള യുവാക്കളെ എങ്ങനെ തൊഴിലാളികളായി നിങ്ങളുടെ കമ്പനികളിൽ എത്തിക്കാം?

Abroad-career
  •  3 hours ago