'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്
തിരുവനന്തപുരം:തൃശൂർ കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും തൃശ്ശൂരിലെ കൗൺസിലറുമായ ലാലി ജെയിംസ് . രാത്രിയുടെ മറവിൽ തന്നെ സസ്‌പെൻഡ് ചെയ്ത നടപടി അപക്വമായെന്നും സസ്പെൻഷനെ ഭയപ്പെടുന്ന ആളല്ല താനെന്നും ഒരു ഉറച്ച കോൺഗ്രസുകാരിയായിരിക്കുമെന്നും മരണം വരെ, ഓർമ അവശേഷിക്കും വരെ പാർട്ടിയിൽ തന്നെ തുടരുമെന്നും ലാലി വ്യക്തമാക്കി. സസ്‌പെന്‍ഡ് ചെയ്യാനും തിരിച്ചെടുക്കാനും പാര്‍ട്ടിക്ക് അവകാശമുണ്ടെങ്കിലും നീതിപൂര്‍വ്വമായ നടപടിയല്ല ഉണ്ടായതെന്നും ലാലി കൂട്ടിച്ചേർത്തു.
താൻ ഒരിക്കലും ഒരു സാങ്കൽപ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ലാലി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."