HOME
DETAILS

പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം; ആകെ 941 പഞ്ചായത്തുകള്‍, കളം പിടിക്കാന്‍ സ്വതന്ത്രരും 

  
Web Desk
December 27, 2025 | 5:27 AM

panchayath president election-latest updation

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകള്‍, 152 ബ്ലോക്കു പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.

പലയിടത്തും വിമതന്മാര്‍ നിര്‍ണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ നടക്കും. ഇന്നലെയായിരുന്നു കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് നഗരസഭകളില്‍ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. 

കൊച്ചി കോര്‍പ്പറേഷന്‍

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി.കെ മിനിമോള്‍ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യു.ഡി.എഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായതിനു ശേഷം കളക്ടര്‍ മുമ്പാകെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്ത് മേയറായി ചുമതലയേറ്റു. ആദ്യ രണ്ടര വര്‍ഷം മിനിമോളും പിന്നീടുള്ള രണ്ടര വര്‍ഷം ഷൈനി മാത്യുവും കൊച്ചി മേയറാകും. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. ഇടതുമുന്നണിക്ക് വേണ്ടി മത്സരിച്ച ജഗദംബികയ്ക്ക് 22 വോട്ടുകളാണ് ലഭിച്ചത്. 

തൃശൂര്‍ കോര്‍പറേഷന്‍

വിവാദങ്ങള്‍ക്കിടയില്‍ തൃശൂര്‍ മേയറായി ഡോ. നിജി ജസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്തു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്. മൂന്നുപേരുകളാണ് കോണ്‍?ഗ്രസ് ഈ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നത്. ലാലി ജെയിംസ്, നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡന്റ് തീരുമാനിച്ചത്. ലാലി ജെയിംസും 2 സ്വതന്ത്ര കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്.

തിരുവനന്തപുരം കോര്‍പറേഷന്‍

കേരളത്തിലെ ആദ്യത്തെ ബി.ജെ.പി മേയറായി വി.വി രാജേഷ്. തിരുവനന്തപുരം കോര്‍പറേഷനില്‍ വി.വി രാജേഷിന് 51 വോട്ടുകളാണ് ലഭിച്ചത്. ഒരു സ്വതന്ത്രന്റെ വോട്ടും ബി.ജെ.പിക്ക് ലഭിച്ചു. 

കണ്ണൂര്‍ കോര്‍പറേഷന്‍

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പി. ഇന്ദിര ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 36 വോട്ടുകളാണ് ഇന്ദിരയ്ക്ക് ലഭിച്ചത്.സി.പി.എമ്മിലെ വി.കെ. പ്രകാശിനി 15 വോട്ടും ബി ജെപിയിലെ അര്‍ച്ചന വണ്ടിച്ചാല്‍ നാലും വോട്ട് നേടി. ഏക എസ്ഡിപിഐ അംഗത്തിന്റെ വോട്ട് അസാധുവായി. 

കൊല്ലം കോര്‍പറേഷന്‍

എ.കെ.ഹഫീസ് കൊല്ലം മേയര്‍. സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കൊല്ലത്ത് ആദ്യമായിട്ടാണ് യുഡിഎഫിനു മേയര്‍ സ്ഥാനം ലഭിക്കുന്നത്. 

കോഴിക്കോട് കോര്‍പറേഷന്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫിന്റെ ഒ സദാശിവന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 33 വോട്ടുകളാണ് സദാശിവന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.കെ അബൂബക്കറിന് 28 വോട്ടുകള്‍ ലഭിച്ചു. 2 വോട്ട് അസാധുവായി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇത് വരെ ഞാൻ ആരാണെന്ന് നിനക്ക് മനസ്സിലായിട്ടില്ല, ഇനി നിനക്ക് മനസ്സിലായിക്കോളും" അലിഗഡിലെ അധ്യാപകനെ വെടി വെച്ച കൊലയാളി സംഘത്തിന്റെ ആക്രോശം

crime
  •  5 hours ago
No Image

ടിവികെയിൽ പൊട്ടിത്തെറി; പദവി ലഭിക്കാത്തതിൽ മനംനൊന്ത് വനിതാ നേതാവും യുവജന നേതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  5 hours ago
No Image

'ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു'; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസുകാരിയായി തന്നെ തുടരുമെന്ന് ലാലി ജെയിംസ്

Kerala
  •  5 hours ago
No Image

സ്വര്‍ണവില കുതിക്കുന്നു; ആശങ്ക ഒഴിയാതെ വിവാഹ വിപണി

Kerala
  •  5 hours ago
No Image

ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കീവിൽ റഷ്യയുടെ മിസൈൽ വർഷം; സമാധാന ചർച്ചകൾക്ക് മേൽ നിഴൽ വീഴ്ത്തി കനത്ത ആക്രമണം

International
  •  5 hours ago
No Image

റോഡരികില്‍ നിന്ന് നിസ്‌കരിക്കുകയായിരുന്ന ഫലസ്തീന്‍ യുവാവിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രാഈല്‍ സൈനികന്‍

National
  •  6 hours ago
No Image

പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; കെപിസിസി നേതാവ് എൻ. സുബ്രഹ്മണ്യൻ പൊലിസ് കസ്റ്റഡിയിൽ

crime
  •  6 hours ago
No Image

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന 'ഹണിട്രാപ്പ്'; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് പണം കവർന്ന ആറംഗ സംഘം പിടിയിൽ

crime
  •  7 hours ago
No Image

ശ്രീലേഖ ഇടഞ്ഞുതന്നെ, അനുനയ ശ്രമങ്ങൾ പാളി; ബിജെപിയിൽ രാഷ്ട്രീയപ്പോര് മുറുകുന്നു

Kerala
  •  7 hours ago
No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  7 hours ago