ആര് ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറലേൽപ്പിക്കാനാവില്ല: കുഞ്ഞാലിക്കുട്ടി
കാസർകോട്: കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിട്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച് അഭിമാനിക്കാൻ വകയുണ്ടാക്കിയാണ് സമസ്ത ഒരു നൂറ്റാണ്ട് പിന്നിടുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് കാസർക്കോട്ട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അടിസ്ഥാനപരമായി മതവിദ്യാഭ്യാസം കൂടി നൽകി ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിഞ്ഞതാണ് സമസ്ത രാജ്യത്തിന് നൽകിയ ഏറ്റവും വലിയ സംഭാവന. സമസ്തയുടെ വളർച്ചക്ക് കെട്ടുറപ്പുള്ള സംഘശക്തിയുണ്ട്. ആര് ഇല്ലാതാക്കാൻ ശ്രമിച്ചാലും സമസ്തയുടെ കെട്ടുറപ്പിന് പോറൽ ഏൽപ്പിക്കാനാകില്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമസ്തക്ക് പിന്നിൽ എല്ലാവരും ഒരു പോലെ നിലകൊള്ളുന്നത് സമസ്തയുടെ വളർച്ചക്കും കെട്ടുറപ്പിനും ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.
the opposition deputy leader p.k. kunhalikutty said that samasta is completing a century by facing the challenges of the times and working with long-term vision, giving reason to be proud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."