'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വംശീയ അധിക്ഷേപത്തെ തുടര്‍ന്നുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ ത്രിപുരയില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില് രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വെറുപ്പ് ഒരു നാള്‍ കൊണ്ട് ഉണ്ടായതല്ലെന്നും വര്‍ഷങ്ങളായി നടത്തുന്ന വിഷലിപ്തമായ പ്രചാരണങ്ങളിലൂടെ രാജ്യത്ത് ഉണ്ടാക്കിയെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയായ ബി.ജെ.പി വിദ്വേഷ രാഷ്ട്രീയം സാമാന്യവല്‍ക്കരിച്ചതിനെ ഫലമാണ് ഈ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറില്‍ നിന്നുള്ള അവസാന വര്‍ഷ എം.ബി.എ വിദ്യാര്‍ഥിയായ അഞ്ജല്‍ ചക്മയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഡിസംബര്‍ ഒമ്പതിനായിരുന്നു ആക്രമണം. അഞ്ജലിനെയും ഇളയ സഹോദരന്‍ മൈക്കിളിനെയും ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ചൈനക്കാരെന്ന് അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 14 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു മരണം.
'ഡെറാഡൂണില്‍ അഞ്ജല്‍ ചക്മയ്ക്കും സഹോദരന്‍ മൈക്കിളിനും നേരെയുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് എന്നത് പെട്ടെന്ന് ഒരു രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, വിഷലിപ്തമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ ആഖ്യാനങ്ങളിലൂടെയും നമ്മുടെ യുവാക്കളിലേക്ക് ഇത് കുത്തിവെക്കപ്പെടുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ വെറുപ്പ് തുപ്പുന്ന നേതൃത്വം ഇതിനെ സാധാരണവല്‍ക്കരിച്ചിരിക്കുന്നു' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഭയത്തിലും ദുരുപയോഗത്തിലുമല്ല, ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. സ്‌നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹ ഇന്ത്യക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന ജീവനില്ലാത്ത ഒരു സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എന്തായിത്തീരാനാണ് നാം അനുവദിക്കുന്നതെന്ന് നാം ചിന്തിക്കുകയും അതിനെ പ്രതിരോധിക്കുകയും വേണം' അദ്ദേഹം എക്‌സില്‍ കുറിച്ചു.
What happened to Anjel Chakma and his brother Michael in Dehradun is a horrific hate crime.
— Rahul Gandhi (@RahulGandhi) December 29, 2025
Hate doesn’t appear overnight. For years now it is being fed daily - especially to our youth - through toxic content and irresponsible narratives. And it’s being normalised by the… pic.twitter.com/eDN7XiIGZ2
rahul gandhi has strongly condemned the mob lynching of a student in tripura following racial abuse, stating that years of toxic propaganda and bjp’s hate politics have normalized violence in india.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."