HOME
DETAILS

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍, നാളെ ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും

  
December 29, 2025 | 5:40 AM

vice-president-visit-kerala-shivagiri-pilgrimage-conference-traffic-restrictions

തിരുവനന്തപുരം:രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും. രണ്ടുദിവസവും അദ്ദേഹം തിരുവനന്തപുരത്താണ് തങ്ങുന്നത്. ഡല്‍ഹിയില്‍ നിന്നും ഇന്ന് രാത്രി ഏഴിന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലാണെത്തുന്നത്. തുടര്‍ന്ന് 7.20ന് പാളയം എല്‍.എം.എസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്നേഹസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്നേഹസന്ദേശം നല്‍കും.

ലോക്ഭവനില്‍ താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം വര്‍ക്കലയിലെത്തി 10 മണിക്ക് 93ാമത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.05ന് മാര്‍ ഇവാനിയോസ് കോളജിന്റെ ജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്യും. 1.25ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്കു മടങ്ങും.


ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന്   ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെയും നാളെ  രാവിലെ 6.00 മുതല്‍ ഉച്ചയ്ക്ക് 02.00 വരെയും  ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

ക്രമീകരണങ്ങള്‍ ഇങ്ങനെ

ഇന്ന്  ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 8.30 വരെ ശംഖുംമുഖം ആള്‍സെയിന്റ് സ്  ചാക്ക - പേട്ട, പള്ളിമുക്ക്, പാ റ്റൂര്‍, ജനറല്‍ ആശുപത്രി , ആശാന്‍ സ്‌ക്വയര്‍, ഫ്ളൈ ഓവര്‍,  നിയമസഭ, ജി.വിരാജസ് എല്‍.എം.എസ് മ്യൂസിയം,  വെള്ളയമ്പലം, കവടിയാര്‍ റോഡിന്റെ  ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
നാളെ  രാവിലെ 6.മുതല്‍  09.30  വരെ  കവടിയാര്‍ ,വെള്ളയമ്പലം, മ്യൂസിയം ,വി.ജെ.ടി,ആശാന്‍ സ്‌ക്വയര്‍,ജനറല്‍ ആശുപത്രി,പാറ്റൂര്‍, പേട്ട, ചാക്ക   റോഡിന്റെ ഇരുവശങ്ങളിലും,  രാവിലെ 8.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ ചാക്ക ലോര്‍ഡ്സ്,  ലുലു, കുഴിവിള ,ആക്കുളം , കോട്ടമുക്ക്, പ്രശാന്ത് നഗര്‍ , ഉള്ളൂര്‍, കേശവദാസപുരം, പരുത്തിപ്പാറ, മാര്‍ ഇവാനിയസ് കോളജ് റോഡിന്റെ   ഇരുവശങ്ങളിലും, രാവിലെ 6.00 മുതല്‍ ഉച്ചയ്ക്ക് 2.00 വരെ ശംഖുമുഖംആള്‍ സെയിന്റ്‌സ്  , ചാക്ക റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഇന്നും നാളെയും ശംഖുമുഖം  വലിയതുറ, പൊന്നറ, കല്ലുംമൂട്  ഈഞ്ചയ്ക്കല്‍  അനന്തപുരി ആശുപത്രി ഈഞ്ചയ്ക്കല്‍  മിത്രാനന്ദപുരം  എസ് .പി ഫോര്‍ട്ട്,ശ്രീകണ്ഠേശ്വരം പാര്‍ക്ക്,തകരപ്പറമ്പ് മേല്‍പ്പാലം, പാളയം, തമ്പാനൂര്‍, ഫ്‌ലൈഓവര്‍  തൈക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം, കവടിയാര്‍ റോഡിലും നാളെ വിമണ്‍സ് കോളജ് , ബേക്കറി ജങ്ഷന്‍, രക്തസാക്ഷിമണ്ഡപം, നിയമസഭാമന്ദിരം, പി.എം.ജി , പ്ലാമൂട്, പട്ടം, കേശവദാസപുരം റോഡിലും വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, ആക്കുളം, കുഴിവിള, ഇന്‍ഫോസിസ്, കഴക്കൂട്ടം, വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

The Vice President of India, C.P. Radhakrishnan, will arrive in Kerala today for a two-day visit and will stay in Thiruvananthapuram. He is scheduled to attend the Trivandrum Fest event this evening as the chief guest. On Friday, he will inaugurate the 93rd Sivagiri Pilgrimage Conference at Varkala and later open the jubilee celebrations of Mar Ivanios College before returning to Delhi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍: ഹാജരായില്ലെങ്കില്‍ കാരണം രേഖാമൂലം ഇ.ആര്‍.ഒയെ അറിയിക്കണം, ഇല്ലാത്തപക്ഷം അന്തിമ പട്ടികയില്‍ പേരുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  5 hours ago
No Image

A Century of Grace: The Historic Journey of Samastha Centenary Proclamation Rally

Trending
  •  5 hours ago
No Image

ഡിജിറ്റൽ വായ്പകൾ ചതിക്കുഴിയാകുന്നു; യുഎഇയിലെ പ്രവാസികൾക്കും യുവാക്കൾക്കും വിദഗ്ധരുടെ ജാഗ്രതാ നിർദ്ദേശം

uae
  •  5 hours ago
No Image

എം.എല്‍.എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോര്‍പറേഷന്‍ കെട്ടിടം; ഓഫിസ് വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍

Kerala
  •  5 hours ago
No Image

പൊന്നിന് തീവില; യുഎഇയിൽ സ്വർണ്ണത്തിന് പകരം വജ്രാഭരണങ്ങളിലേക്ക് കണ്ണ് നട്ട് പ്രവാസികൾ

uae
  •  6 hours ago
No Image

അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

National
  •  6 hours ago
No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  7 hours ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  7 hours ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  8 hours ago