HOME
DETAILS

എം.എല്‍.എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്, പിന്നെന്തിനാണ് കോര്‍പറേഷന്‍ കെട്ടിടം; ഓഫിസ് വിവാദത്തില്‍ വി.കെ പ്രശാന്തിനെതിരെ കെ.എസ് ശബരിനാഥന്‍

  
Web Desk
December 29, 2025 | 5:26 AM

ks-sabarinathan-criticises-vk-prasanth-mla-office-building-controversy

തിരുവനന്തപുരം: ഓഫിസ് കെട്ടിട വിവാദത്തില്‍ വി.കെ പ്രശാന്ത് എം.എല്‍.എയ്‌ക്കെതിരെ കെ.എസ് ശബരിനാഥന്‍. എം.എല്‍.എ ഹോസ്റ്റലില്‍ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫിസ് പ്രവര്‍ത്തിപ്പിക്കുന്നതെന്നുമാണ് ശബരിനാഥന്‍ ചോദിക്കുന്നത്. വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്. എം.എല്‍.എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ വികെ പ്രശാന്തിന്റെ പേരില്‍ ഉണ്ട്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍ എന്നും ശബരി ഫേസ്ബുക്ക്‌പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

 

 

 


വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പറേഷന്റെ കെട്ടിടത്തിലുള്ള ഓഫിസ് ഒഴിയണമെന്ന് സ്ഥലം ഡിവിഷന്‍ കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് ശ്രീലേഖ എം.എല്‍.എയെ ഫോണില്‍ വിളിച്ച് ഓഫിസ് ഒഴിയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ എം.എല്‍.എ. ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറി കൗണ്‍സിലറായ തന്റെ ഓഫിസിന് വേണം എന്നായിരുന്നു ആവശ്യം. എം.എല്‍.എ. ഓഫിസിനോട് ചേര്‍ന്ന മുറിയിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. ഈ മുറി ചെറുതാണെന്നാണ് ശ്രീലേഖയുടെ നിലപാട്. എന്നാല്‍ വി.കെ. പ്രശാന്ത് കൗണ്‍സിലറുടെ ആവശ്യം നിരസിക്കുകയായിരുന്നു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുറിക്ക് വാടക കരാര്‍ ഉണ്ടെന്നാണ് വി.കെ. പ്രശാന്തിന്റെ നിലപാട്. പ്രതിമാസം 875 രൂപ വാടകയ്ക്കാണ് നിലവില്‍ എം.എല്‍.എ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഏഴ് വര്‍ഷമായി ഓഫിസ് പ്രവര്‍ത്തിക്കുന്നത് ശാസ്തമംഗലത്താണ്. ഇത്തരം ഒരു ആവശ്യം കൗണ്‍സിലര്‍ ഉന്നയിക്കുന്നത് ശരിയായ രീതിയല്ല, ഇത് സാമാന്യ മര്യാദയുടെ ലംഘനമാണ്. കൗണ്‍സിലര്‍ക്ക് സൗകര്യം പോരാത്തതിനാല്‍ എം.എല്‍.എ മാറിത്തരണം എന്നാണ് ആവശ്യപ്പെട്ടതെന്നും പ്രശാന്ത് പറഞ്ഞു.
അതേസമയം, കരാര്‍ നിലവിലുണ്ടെങ്കിലും കോര്‍പറേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടാല്‍ മുന്‍ കോര്‍പറേഷന്‍ മേയര്‍ കൂടിയായ എം.എല്‍.എയ്ക്ക് ഓഫിസ് ഒഴിഞ്ഞുനല്‍കേണ്ടി വരും. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും.

വി. കെ പ്രശാന്ത് പറഞ്ഞത്

'പൊലിസ് ഉദ്യോഗസ്ഥ എന്നതൊക്കെ കഴിഞ്ഞല്ലോ. ഒഴിപ്പിക്കാനുള്ള അധികാരമില്ലല്ലോ. അത് അവര്‍ മനസിലാക്കുന്നത് നന്നായിരിക്കും. കാലാവധി കഴിയട്ടെ, അപ്പോള്‍ ആലോചിക്കാം. അതിന് മുന്‍പ് ഒഴിപ്പിക്കണമെങ്കില്‍ ഒഴിപ്പിച്ചോ എന്ന് ഫോണില്‍ വിളിച്ചപ്പോള്‍ തന്നെ ആര്‍.ശ്രീലേഖയോട് പറഞ്ഞിരുന്നു. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഒരു പ്രതിപക്ഷ ബഹുമാനം കൊടുക്കേണ്ടേ.''

ആര്‍ ശ്രീലേഖ പറഞ്ഞത്
''കഴിഞ്ഞ കോര്‍പറേഷന്‍ അദ്ദേഹത്തിന് ചെയ്ത് കൊടുത്ത സഹായമാണ് കെട്ടിടം. എന്റെ നയം അഭ്യര്‍ഥനയാണ്. അതിന് ശേഷം സമ്മതിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. സഹോദരതുല്യനായ ഒരാളോട് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്. അല്ലാതെ മറ്റൊരു രീതിയിലും സംസാരിച്ചിട്ടില്ല. അടുത്ത നടപടി എന്താണെന്ന് പാര്‍ട്ടി നേതൃത്വത്തോടും മേയറുമായും ആലോചിച്ച് തീരുമാനിക്കും.''

 

 

Congress leader K.S. Sabarinathan has criticised V.K. Prasanth MLA over the ongoing controversy regarding the use of a corporation building as an office. Sabarinathan questioned the need for operating an office in the corporation building when Prasanth already has rooms allotted at the MLA hostel. The remarks have added fuel to the political debate surrounding the alleged misuse of public infrastructure in Thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നിന് തീവില; യുഎഇയിൽ സ്വർണ്ണത്തിന് പകരം വജ്രാഭരണങ്ങളിലേക്ക് കണ്ണ് നട്ട് പ്രവാസികൾ

uae
  •  6 hours ago
No Image

അവസാനശ്വാസത്തിലും പറഞ്ഞത് 'ഞാന്‍ ഇന്ത്യക്കാരന്‍'; ചൈനക്കാരനെന്ന് പറഞ്ഞ് ഡെറാഡൂണില്‍ എം.ബി.എ വിദ്യാര്‍ഥിയെ അടിച്ചുകൊന്നു

National
  •  6 hours ago
No Image

റോഡ് നിര്‍മാണത്തിനിടെ കുഴിച്ച കുഴിയില്‍ വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Kerala
  •  7 hours ago
No Image

വടകരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ് ഇടിച്ചു വീട്ടമ്മ മരിച്ചു

Kerala
  •  7 hours ago
No Image

കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

Kerala
  •  8 hours ago
No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  8 hours ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  8 hours ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  8 hours ago