HOME
DETAILS

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

  
Web Desk
December 29, 2025 | 9:40 AM

supreme-court-seeks-clarity-on-aravalli-hills-definition-notice-to-centre

ജയ്പൂര്‍: ആരവല്ലി കുന്നുകളുടെ നിര്‍വചനത്തിന് വ്യക്തത വേണമെന്ന് സുപ്രിംകോടതി. നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് സുപ്രിംകോടതി മരവിപ്പിച്ചു. നൂറുമീറ്ററോ അതില്‍കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലി മലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്‍വചനത്തിന് വ്യക്തത വേണമെന്നാണ് സുപ്രിംകോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. 

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. സുപ്രിംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസാണിത്. 'അരവല്ലി മലനിരകളുടെയും പര്‍വതനിരകളുടെയും നിര്‍വചനവും അനുബന്ധ വിഷയങ്ങളും' എന്ന പേരിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആരവല്ലി കുന്നുകളുടെ പുനഃര്‍നിര്‍വചനത്തെച്ചൊല്ലി പൊതുജന പ്രതിഷേധങ്ങളും ശക്തമായ എതിര്‍പ്പുകളും ഉയരുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍. കേന്ദ്രസര്‍ക്കാര്‍ അരവല്ലി മലനിരകള്‍ക്ക് പുതിയ നിര്‍വചനം നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. മലനിരകളുടെ വിശാലമായ പ്രദേശങ്ങളില്‍ ഖനനത്തിന് വഴിവയ്ക്കുന്ന വിധത്തില്‍, പ്രാദേശിക ഉയരത്തില്‍ നിന്ന് 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഭൂരൂപങ്ങള്‍ മാത്രമേ അരവല്ലി മലകളായി കണക്കാക്കൂ എന്ന നിര്‍വചനമാണ് പ്രതിഷേധത്തിനിടയാക്കിയത്.


ഇതുവരെ ഭൂനിരപ്പിന് 30 മീറ്റര്‍ ഉയരത്തിലുള്ള, നാല് ഡിഗ്രി ചെരിവുള്ള ഏതൊരു ഭൂപ്രതലവും കുന്ന് ആയാണ് കണക്കാക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലെ 15 ജില്ലകളിലായി 20 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 12,081 കുന്നുകള്‍ ഉണ്ട്. 1048 കുന്നുകള്‍ മാത്രമേ 100 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളു. ഇങ്ങനെ വരുമ്പോള്‍ പുതിയ നിര്‍വചനം പ്രകാരം ആരവല്ലി കുന്നുകളുടെ ഏകദേശം 90 ശതമാനത്തിനും സംരക്ഷിത പദവി നഷ്ടപ്പെടും. പുതിയ നിര്‍വചനം ശാസ്ത്രീയ പഠനമോ പൊതുജന പങ്കാളിത്തമോ ഇല്ലാതെ നടപ്പാക്കിയതാണെന്നാണ് പ്രധാന വിമര്‍ശനം.

ആരവല്ലിയില്‍ പുതിയ ഖനന ലൈസന്‍സുകള്‍ സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. സുസ്ഥിര ഖനനത്തിനുള്ള സമഗ്ര മാനേജ്മെന്റ് പ്ലാന്‍ തയാറാക്കുന്നതുവരെയാണ് പുതിയ ലൈസന്‍സുകള്‍ അനുവദിക്കുന്നതിന് തടസമുള്ളത്. പാരിസ്ഥിതിക, ഭൂമിശാസ്ത്ര, ഭൂപ്രകൃതി തലത്തിലുള്ള പരിഗണനകളെ അടിസ്ഥാനമാക്കി ആരവല്ലിയില്‍ ഖനനം നിരോധിക്കേണ്ട കൂടുതല്‍ പ്രദേശങ്ങളും സോണുകളും കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരവല്ലി മലനിരകള്‍

ഡല്‍ഹിയുടെ ഒരു ഭാഗവും രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലുമായി 700 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന മലനിരകളില്ലൊന്നാണ് അരവല്ലി മലനിരകള്‍. ഇത് ഇന്ത്യയിലെ ഏറ്റവും പുരാതന ഭൂമിശാസ്ത്ര രൂപീകരണങ്ങളിലൊന്നാണ്. താര്‍ മരുഭൂമിയുടെ വ്യാപനം തടയുന്നതിലും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും അരവല്ലി മലനിരകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

 

The Supreme Court has sought clarity on the definition of the Aravalli hills and issued a notice to the Central Government in this regard. The court has stayed its earlier order and questioned the new definition that considers only hills with a height of 100 metres or more as part of the Aravalli range. Directing the Centre to submit a response within a specified time frame, the court emphasized the need for a clear and consistent definition to ensure effective environmental protection.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  3 hours ago
No Image

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

uae
  •  4 hours ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  4 hours ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  4 hours ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  4 hours ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  4 hours ago
No Image

സഊദിയിൽ മൂന്നാം ശീതതരംഗം; താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  6 hours ago
No Image

നാല്‍പ്പതാം വയസ്സിലും ഒന്നാമന്‍; ഗ്ലോബ് സോക്കര്‍ അവാര്‍ഡ്‌സ് പുരസ്‌കാരത്തിനര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച താരമായി ഡെംബലെ : Full List

latest
  •  6 hours ago
No Image

ഉന്നാവ് ബലാത്സംഗക്കേസ്: ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്‌റ്റേ

National
  •  6 hours ago
No Image

ജോലി നഷ്ടപ്പെട്ടോ? നോട്ടീസ് പിരീഡും ഗ്രാറ്റുവിറ്റിയും അറിയാം; യുഎഇയിലെ നിയമം പറയുന്നത് ഇങ്ങനെ

uae
  •  6 hours ago