A one-year-old child died in Malappuram after accidentally choking on a small stone while playing at home, despite being rushed to nearby hospitals.
HOME
DETAILS
MAL
കളിക്കുന്നതിനിടെ കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം
December 29, 2025 | 3:17 AM
മലപ്പുറം: കളിച്ചുകൊണ്ടിരിക്കെ കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരന്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്‌റൂഫ് - റുമാന ദമ്പതികളുടെ മകന്‍ അസ്‌ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുഞ്ഞ് മണ്ണു വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ഖബറടക്കം പള്ളിക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."