അഴിമതിനിവാരണം; 14 പരാതികള്‍
മലപ്പുറം: ജില്ലാ അഴിമതി നിവാരണ സമിതിയുടെ യോഗം എ.ഡി.എം പി. സെയ്യിദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കലക്ടറേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി തുറന്ന് പരാതികളില്‍ വേണ്ട നടപടി എടുക്കുന്നതിനും തീരുമാനിച്ചു. ആകെ 14 പരാതികളാണു ലഭിച്ചത്. മഞ്ചേരിയിലെ ബസ് യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു തിരൂര്‍ ജനസേവനകേന്ദ്രം സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ മഞ്ചേരി നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ഏറനാട് താലൂക്കിലെ അനധികൃത മണ്ണെടുപ്പ്, നിലംനികത്തല്‍, മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ചുമരുകളില്‍ പോസ്റ്റര്‍ പതിക്കുന്നതു തുടങ്ങിയ പരാതികളില്‍ നടപടി സ്വീകരിക്കുവാന്‍ ഏറനാട് തഹസില്‍ദാരെ ചുമതലപ്പെടുത്തി. മറ്റു പരാതികള്‍ അതാതു ജില്ലാ ഓഫിസര്‍മാര്‍ക്കു നടപടികള്‍ക്കായി അയച്ചു കൊടുത്തു. യോഗത്തില്‍ സമിതി അംഗങ്ങളായ റിട്ട. ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍, പ്രൊ. പി. ഗൗരി, ഹസൂര്‍ ശിരസ്തദാര്‍ ഒ. വിജകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."