HOME
DETAILS

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

  
January 03, 2026 | 5:14 PM

bahrain urges restoration of peace in yemen expressing concern over escalating conflicts regional stability humanitarian situation

മനാമ: യെമനിലെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലും വർധിച്ചുവരുന്ന ആഭ്യന്തര സംഘർഷങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ബഹ്റൈൻ. യെമന്റെ പരമാധികാരത്തെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുന്ന വിധത്തിൽ കാര്യങ്ങൾ മാറുന്നത് ഗൗരവകരമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

യെമനിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ബഹ്‌റൈൻ ആഹ്വാനം ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും യെമൻ ജനത ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹ്റൈൻ വ്യക്തമാക്കി.

തെക്കൻ യെമനിലെ പ്രശ്നങ്ങൾക്ക് ന്യായമായ പരിഹാരം കാണുന്നതിനായി എല്ലാ പ്രാദേശിക ഘടകങ്ങളെയും ഉൾപ്പെടുത്തി സമഗ്രമായ സമ്മേളനം വിളിക്കാനുള്ള യെമന്റെ പുതിയ നീക്കത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. നയതന്ത്ര തലത്തിലുള്ള ഇത്തരം ചർച്ചകൾ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നല്ലൊരു ചുവടുവെപ്പാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.

യെമൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങൾ അനിവാര്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു. യെമനിലെ സ്ഥിതിഗതികൾ ബഹ്‌റൈൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

bahrain has expressed deep concern over ongoing conflicts in yemen and called for restoring peace through dialogue. officials emphasized protecting civilians, supporting humanitarian efforts, and promoting regional stability, urging all parties to deescalate tensions and pursue a political solution peacefully

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  a day ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  a day ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  a day ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  a day ago