മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: രണ്ട് ദിവസം മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിക്കിടന്ന രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. പോങ്ങുമ്മൂട് സ്വദേശിയും സിപിഐ തിരുമല ലോക്കൽ സെക്രട്ടറിയുമായിരുന്ന രവീന്ദ്രൻ നായർക്കാണ് ഈ തുക നൽകേണ്ടത്.
2024 ജൂലൈ 13-നായിരുന്നു ഈ സംഭവമുണ്ടായത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിന് സമീപത്തെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു രോഗി കുടുങ്ങിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു, ഈ കേസിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ രവീന്ദ്രൻ നായർ ലിഫ്റ്റിൽ കയറിയപ്പോൾ ലിഫ്റ്റിനകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന്, രണ്ട് ദിവസം അദ്ദേഹത്തിന് ലിഫ്റ്റിനുള്ളിൽ കഴിയോണ്ടിവന്നു. മൂന്നാം ദിവസം ലിഫ്റ്റ് ഓപ്പറേറ്റർ എത്തിയപ്പോഴാണ് അദ്ദേഹത്തിന് ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങനായത്.
ലിഫ്റ്റിലെ അലാറം പലതവണ മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ, പ്രാഥമിക ആവശ്യങ്ങൾ പോലും ലിഫ്റ്റിനുള്ളിൽ നിർവഹിക്കേണ്ടി വന്ന അവസ്ഥ അതീവ ദയനീയമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നും, ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.
മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
The Kerala State Human Rights Commission has ordered the state government to pay ₹5 lakh in compensation to Ravindran Nair, a patient who endured a horrific two-day ordeal trapped inside a lift at the Thiruvananthapuram Medical College.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."