HOME
DETAILS

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

  
January 06, 2026 | 4:25 PM

vishnu vinod completed 100 sixes in vijay hazare trophy

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ എട്ട് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന്‌ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു. 

സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയ വിഷ്ണു വിനോദിന്റെ കരുത്തിലാണ് കേരളം വിജയിച്ചു കയറിയത്. 84 പന്തിൽ പുറത്താവാതെ 162 നേടിയാണ് വിഷ്ണു കേരളത്തിന്റെ വിജയശില്പിയായത്. 13 ഫോറുകളും 14 കൂറ്റൻ സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

മത്സരത്തിൽ നേടിയ 14 സിക്‌സുകളോടെ വിജയ് ഹസാരെ ട്രോഫിയിൽ 100 സിക്സുകൾ പൂർത്തിയാക്കാനും വിഷ്ണുവിന് സാധിച്ചു. ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ താരമാണ് വിഷ്ണു. ഇതുവരെ താരം 106 സിക്സുകളാണ് വിജയ് ഹസാരെയിൽ നേടിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണ് വിഷ്ണു. 

മനീഷ് പാണ്ഡെ, റിതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് ഇതിന് മുമ്പ് സിക്സറിൽ സെഞ്ച്വറി നേടിയത്. ഇത്ര തന്നെ സിക്സുകൾ നേടിയ റിതുരാജ് ഗെയ്ക്‌വാദാണ് വിഷ്ണുവിനൊപ്പമുള്ളത്. മനീഷ് പാണ്ഡെ 103 സിക്സുകളും നേടിയിട്ടുണ്ട്. വരും മത്സരങ്ങളിൽ ഈ മികച്ച പ്രകടനം തുടർന്നാൽ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമാവാനും വിഷ്ണു വിനോദിന് സാധിക്കും. 

അതേസമയം മത്സരത്തിൽ വിഷ്ണുവിന് പുറമെ ബാബ അപരജിത്‌ അർദ്ധ സെഞ്ച്വറിയും നേടി വിജയത്തിൽ നിർണായകമായി. 69 പന്തിൽ 63 റൺസാണ് താരം നേടിയത്. കേരളത്തിനായി ബൗളിങ്ങിൽ മികച്ച പ്രകടനം നടത്തിയത് എംഡി നിതീഷ് ആണ്. എതിരാളികളുടെ നാല് വിക്കറ്റുകളാണ്‌ താരം നേടിയത്.

ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ്മ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബിജു നാരായണൻ, അപരജിത്‌ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. പുതുച്ചേരിക്കായി അജയ് രോഹേര, ജശ്വന്ത് ശ്രീറാം എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 

നിലവിൽ എലൈറ്റ് ഗ്രൂപ്പ് എയിൽ കേരളം രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നാല് വിജയവും രണ്ട് തോൽവിയും അടക്കം 16 പോയിന്റാണ് കേരളത്തിനുള്ളത്. ജനുവരി എട്ടിന് തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 

Kerala registered a convincing eight-wicket win over Puducherry in the Vijay Hazare Trophy. Kerala's victory was driven by Vishnu Vinod's brilliant century. Vishnu was the architect of Kerala's victory by scoring 162 not out in 84 balls. The player hit 13 fours and 14 huge sixes. With the 14 sixes he hit in the match, Vishnu also completed 100 sixes in the Vijay Hazare Trophy. Vishnu is the third player to reach this milestone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഒപി ബഹിഷ്കരണം ആരംഭിച്ച് മൂന്നാം ദിവസം; നാളെ മുതൽ സമരം ശക്തമാക്കാൻ തീരുമാനം

Kerala
  •  5 hours ago
No Image

റമദാന്‍: അബൂദബിയില്‍ ടോള്‍, പാര്‍ക്കിങ് സമയക്രമം പുതുക്കി; ഷാര്‍ജയില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

uae
  •  6 hours ago
No Image

തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; കോഴിക്കോട് നഗരം ഭീതിയില്‍, അധികൃതര്‍ക്കെതിരെ വ്യാപാരികള്‍

Kerala
  •  6 hours ago
No Image

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന നടത്തിപ്പിൽ കോടികളുടെ വെട്ടിപ്പും അഴിമതിയും; 62കേന്ദ്രങ്ങളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

Kerala
  •  6 hours ago
No Image

കാട്ടുപന്നിക്കെതിരേ ആകാം 'സ്പോർട്സ് മാൻ സ്പിരിറ്റ്'; വെടിവെക്കാൻ സ്‌പോർട്സ് തോക്കുകൾ വിലക്കിയ ഉത്തരവ് മരവിപ്പിച്ചു

Kerala
  •  6 hours ago
No Image

രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും

Kerala
  •  6 hours ago
No Image

നവകേരള സർവേ; സർക്കാർ ചെലവിൽ പാർട്ടിയുടെ 'ഡാറ്റ മൈനിംഗ്'

Kerala
  •  6 hours ago
No Image

വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവം; വിമാനത്തിന്റെ ബ്ലാക് ബോക്‌സുകൾ കേടുവന്നതായി വ്യോമയാന അതോറിറ്റി

National
  •  7 hours ago
No Image

റമദാന്‍: തെലങ്കാനയില്‍ മുസ്‍ലിം ജീവനക്കാര്‍ക്ക് ഇളവ്

National
  •  7 hours ago
No Image

പുണ്യങ്ങളുടെ കാലം: ഗള്‍ഫ്, അറബ് ലോകത്ത് വിശ്വാസികള്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങി; തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ തറാവീഹ് നിസ്‌കരിച്ച് ഫലസ്തീനികള്‍ | Ramadan 2026

International
  •  7 hours ago