HOME
DETAILS

ദുബൈ ടൈഗർ ടവർ തീപിടുത്തം: അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും; ഇൻഷുറൻസ് പരിരക്ഷയും പുനരധിവാസവും പ്രഖ്യാപിച്ച് ഡി.എൽ.ഡി

  
January 07, 2026 | 12:45 PM

dubai tiger tower fire repair works to begin soon dld announces insurance coverage and rehabilitation

ദുബൈ: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ദുബൈ മറീനയിലെ മറീന പിന്നക്കിൾ ടവർ (ടൈഗർ ടവർ) ഉടമകൾക്കും താമസക്കാർക്കും ആശ്വാസ വാർത്ത. 2025 ജൂണിലുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് വാസയോഗ്യമല്ലാതായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കും ഇൻഷുറൻസ് വിതരണത്തിനുമുള്ള സമയപരിധി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് (DLD) പ്രഖ്യാപിച്ചു.

പുനരുദ്ധാരണ പ്രവർത്തനങ്ങൾ 8 മാസത്തിനുള്ളിൽ

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക കരാറുകാരനെ നിയമിച്ചതായും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ആദ്യ ഗഡു കൈമാറിയതായും ഡി.എൽ.ഡി ഉടമകളെ അറിയിച്ചു. കെട്ടിടത്തിന്റെ ഘടനാപരമായ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം എട്ട് മാസമെടുക്കും. ഇതിനുശേഷം മാത്രമേ ഉടമകൾക്ക് അപ്പാർട്ട്‌മെന്റുകൾ കൈമാറുകയുള്ളൂ.

ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും

ഇൻഷുറൻസ് തുക സംബന്ധിച്ച ഉടമകളുടെ ദീർഘകാലത്തെ ആശങ്കകൾക്കും പരിഹാരമായി. കെട്ടിടത്തിനുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി ഒരു കൺസൾട്ടന്റിനെ നിയമിച്ചതായും, ആവശ്യമായ രേഖകൾ സമർപ്പിക്കുന്നത് പൂർത്തിയാകുന്നതോടെ അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നഷ്ടപരിഹാര തുക വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. മാസങ്ങളായി വാടക വരുമാനം നിലച്ചതുൾപ്പെടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഉടമകൾക്ക് പ്രഖ്യാപനം വലിയ ആശ്വാസമാണ് നൽകുന്നത്.

2025 ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരമാണ് 67 നിലകളുള്ള ടൈഗർ ടവറിൽ തീപിടുത്തമുണ്ടായത്. ദുബൈ സിവിൽ ഡിഫൻസിന്റെ കൃത്യമായ ഇടപെടലിലൂടെ 764 അപ്പാർട്ടുമെന്റുകളിൽ നിന്നായി 3,820 താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. അപകടത്തിൽ ആർക്കും പരുക്കേൽക്കാത്തത് വലിയ ആശ്വാസമായെങ്കിലും, കെട്ടിടത്തിനുണ്ടായ കേടുപാടുകൾ നൂറുകണക്കിന് കുടുംബങ്ങളെ തെരുവിലാക്കിയിരുന്നു.

കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ, തീപിടുത്തം ബാധിക്കാത്ത അപ്പാർട്ടുമെന്റുകളിലേക്ക് താമസക്കാരെ ഘട്ടം ഘട്ടമായി പ്രവേശിപ്പിക്കാൻ സാധ്യതയുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസിന്റെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഭാഗികമായി താമസക്കാരെ പ്രവേശിപ്പിക്കുമെന്ന് ഡി.എൽ.ഡി വ്യക്തമാക്കി.

"2026 വർഷം ആരംഭിക്കുന്നത് തന്നെ ഈ ശുഭവാർത്തയുമായാണ്. ഇത്രയും കാലം അനുഭവിച്ച മാനസിക സമ്മർദ്ദത്തിനും അനിശ്ചിതത്വത്തിനും ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്," ഒരു അപ്പാർട്ട്‌മെന്റ് ഉടമ പ്രതികരിച്ചു.

ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനും മാനേജ്‌മെന്റ് കമ്പനിയുമായി ചേർന്ന് ശക്തമായി മുന്നോട്ട് പോകുമെന്നും ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ഉറപ്പുനൽകി.

authorities said repair works at dubai’s tiger tower will begin soon following the fire. dld announced insurance coverage and rehabilitation measures for affected residents and owners.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി

Kerala
  •  11 hours ago
No Image

സ്വന്തം നാട്ടുകാരെ മറികടന്നു! ഇതുവരെ ബ്രസീലിനായി കളിക്കാത്ത താരം ഇംഗ്ലണ്ടിൽ ഒന്നാമനായി

Football
  •  11 hours ago
No Image

ലതേഷ് വധം: ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി ഉച്ചയ്ക്ക്

Kerala
  •  12 hours ago
No Image

യുപിയിൽ 14 കാരിയെ പീഡനത്തിനിരയാക്കി പൊലിസ് ഇൻസ്പെക്ടറും യൂട്യൂബറും; ഒരാൾ അറസ്റ്റിൽ, കേസെടുക്കാതിരുന്നവർക്ക് സസ്‌പെൻഷൻ

National
  •  12 hours ago
No Image

നെസ്‌ലെ ബേബി ഫുഡ് ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചുവിളിച്ചു; ഇതുവരെ തിരിച്ചുവിളിച്ചത് 40 ഓളം രാജ്യങ്ങള്‍

Business
  •  12 hours ago
No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  12 hours ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  12 hours ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  13 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  13 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  13 hours ago