സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 105 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണം ലഭിക്കാൻ 12,875 രൂപ നൽകണം. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 840 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1,03,000 രൂപയായാണ് ഇന്നത്തെ പവന്റെ വില. എന്നാൽ സ്വർണാഭരണം വാങ്ങിക്കാൻ പവന്റെ വില മാത്രം നൽകിയാൽ മതിയാകില്ല. പണിക്കൂലിയും ജിഎസ്ടിയും എല്ലാം ആകുമ്പോൾ സ്വർണവില പിന്നെയും ആയിരങ്ങൾ വർധിക്കും.
ആഗോള വിപണിയിലും സ്വർണവില കുത്തനെ ഉയരുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ട്രോയ് ഔൺസിന്റെ വില 56 ഡോളർ വർധിച്ച് 4,509.2 ഡോളറിലെത്തി. 1.28 ശതമാനം വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സ്വര്ണവിലയെ കുത്തനെ ഉയർത്തുന്നത്.
2026 ജനുവരി മാസത്തിലെ ഇതുവരെയുള്ള സ്വർണവില (പവന്റെ വില)
1-Jan-26 99,040 (Lowest of Month)
2-Jan-26 99880
3-Jan-26 99600
4-Jan-26 99600
5-Jan-26 100760 (Morning)
5-Jan-26 101080 (Afternoon)
5-Jan-26 101360 (Evening)
6-Jan-26 101800
7-Jan-26 102280 (Morning)
7-Jan-26 101400 (Evening)
8-Jan-26 101200
9-Jan-26 101720 (Morning)
9-Jan-26 102160 (Evening)
10-Jan-26 1,03,000 (Highest of Month)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."