പാറശ്ശാലയിൽ യുവാവ് വെട്ടേറ്റ് മരിച്ചു; പ്രതിക്കായി തെരച്ചിൽ
തിരുവനന്തപുരം: പാറശ്ശാല പൊഴിയൂരിൽ വാക്കുതർക്കത്തെത്തുടർന്ന് യുവാവ് വെട്ടേറ്റ് മരിച്ചു. പാറശ്ശാല സ്വദേശി മനോജ് (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊഴിയൂർ സ്വദേശിയും പനകയറ്റ തൊഴിലാളിയുമായ ശശിധരൻ എന്നയാൾക്കായി പൊലിസ് തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന മനോജ്, തന്റെ കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ശശിധരനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. വാക്കേറ്റത്തിനിടെ മനോജ് ശശിധരന്റെ മുഖത്ത് ഇടിച്ചു. ഇതിൽ പ്രകോപിതനായ ശശിധരൻ തന്റെ പക്കലുണ്ടായിരുന്ന പനചെത്തു കത്തി ഉപയോഗിച്ച് മനോജിനെ ക്രൂരമായി വെട്ടുകയായിരുന്നു.
മരിച്ച മനോജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ പാറശ്ശാല പൊലിസിന്റെ റൗഡി പട്ടികയിലുള്ള ആളാണ്. കൈകാലുകൾക്ക് ഗുരുതരമായി വെട്ടേറ്റ മനോജ് രക്തം വാർന്ന് ഏറെനേരം റോഡരികിൽ കിടന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊഴിയൂർ പൊലിസ് സ്ഥലത്തെത്തി ഇയാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ശശിധരനെ കണ്ടെത്താൻ പൊലിസ് അന്വേഷണം ഊർജിതമാക്കി.
A 40-year-old man named Manoj was hacked to death following a heated argument at Pozhiyoor in Thiruvananthapuram. Manoj, who has a criminal record, allegedly confronted Shashidharan, a palm climber, accusing him of stealing a knife. During the scuffle, Shashidharan reportedly attacked Manoj with a specialized harvesting knife, causing fatal injuries. Although police rushed him to the hospital, Manoj succumbed to his wounds. The police have launched an intensive search to apprehend Shashidharan, who fled the scene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."