ഗോവിന്ദ് പൻസാരെ വധക്കേസിലെ പ്രതിയും തീവ്ര വലതുപക്ഷ പ്രവർത്തകനുമായ സമീർ ഗെയ്ക്‌വാദ് ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ആക്ടിവിസ്റ്റും യുക്തിവാദിയുമായ ഗോവിന്ദ് പൻസാരെയുടെ കൊലപാതകത്തിൽ പ്രതിയായ തീവ്ര വലതുപക്ഷ പ്രവർത്തകനും സനാതൻ സൻസ്ത അംഗവുമായ സമീർ ഗെയ്ക്‌വാദ് അന്തരിച്ചു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗെയ്ക്‌വാദിനെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് അസുഖമുണ്ടായിരുന്നുവെന്ന് ഗെയ്ക്‌വാദ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്ന് പൊലിസ് പറഞ്ഞു. പ്രഭാത നടത്തം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പൻസാരെയും ഭാര്യ ഉമയും വെടിവെച്ച കേസിലെ പ്രധാനപ്രതിയായിരുന്നു സമീർ ഗെയ്ക്‌വാദ്. വെടിവെപ്പിൽ പരുക്കേറ്റ പൻസാരെ പിന്നീട് മരിച്ചു.
2015 ഫെബ്രുവരി 16 ന് കോലാപ്പൂരിലെ സാമ്രാട്ട് നഗറിലായിരുന്നു ആക്രമണം ഉണ്ടായത്. 82 വയസ്സുള്ള യുക്തിവാദിയും, ട്രേഡ് യൂണിയൻ പ്രവർത്തകനും, സാമൂഹിക പ്രവർത്തകനും, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവുമായ പൻസാരെയെയും ഭാര്യ ഉമയെയും ദമ്പതികളുടെ വീടിന് സമീപം മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് യുവാക്കൾ ആക്രമിച്ചു. നാല് ദിവസത്തിന് ശേഷം 2015 ഫെബ്രുവരി 20 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് പൻസാരെ മരിച്ചു.
അന്വേഷണത്തിനിടെ, കേസിൽ ഗെയ്ക്‌വാദിന്റെ പങ്ക് പൊലിസ് കണ്ടെത്തി. 2015 സെപ്റ്റംബറിൽ സാംഗ്ലിയിലെ വസതിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. 2017-ൽ കോടതി ഗെയ്ക്‌വാദിന് ജാമ്യം അനുവദിച്ചു നിലവിൽ ജാമ്യത്തിലായിരുന്ന അദ്ദേഹം വിടുതൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണയിലിരിക്കെയാണ് മരണം.
അതേസമയം, കേസിൽ 12 പ്രതികളിൽ ഒമ്പത് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."