ലോകത്തെ ഏറ്റവും മൂല്യമുള്ള 100 ബ്രാന്‍ഡുകളില്‍ ഇടംപിടിച്ച് അഡ്‌നോക്; യുഎഇയില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനി
അബൂദബി: ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യമായി ഇടംനേടി യുഎഇയുടെ ഊര്‍ജ്ജ ഭീമനായ അഡ്‌നോക് (ADNOC). പ്രശസ്ത കണ്‍സള്‍ട്ടന്‍സിയായ 'ബ്രാന്‍ഡ് ഫിനാന്‍സ്' പുറത്തുവിട്ട 2026ലെ റിപ്പോര്‍ട്ടിലാണ് ഈ നേട്ടം. ആഗോളതലത്തില്‍ ഈ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യത്തെ യുഎഇ ബ്രാന്‍ഡ് കൂടിയാണ് അഡ്‌നോക്. തുടര്‍ച്ചയായ എട്ടാം വര്‍ഷവും യുഎഇയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എന്ന പദവിയും അഡ്‌നോക് നിലനിര്‍ത്തിയിട്ടുണ്ട്.
കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവുണ്ടായി. നിലവില്‍ 21.13 ബില്യണ്‍ ഡോളറാണ് (ഏകദേശം 7,760 കോടി ദിര്‍ഹം) അഡ്‌നോക്കിന്റെ ബ്രാന്‍ഡ് മൂല്യം. 2017ന് ശേഷം കമ്പനിയുടെ മൂല്യത്തില്‍ 350 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സൗദി അരാംകോയ്ക്ക് പിന്നില്‍ മേഖലയിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാന്‍ഡാണ് അഡ്‌നോക്. ആഗോളതലത്തില്‍ ഈ മേഖലയിലെ ഏറ്റവും മൂല്യമുള്ള ആറാമത്തെ ബ്രാന്‍ഡും ആണ്.
നേട്ടത്തിന് പിന്നില്‍
നിര്‍മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള നൂതന പ്രവര്‍ത്തനങ്ങള്‍, അന്താരാഷ്ട്ര വിപണിയിലെ വിപുലീകരണം, പരിസ്ഥിതി സൗഹൃദമായ ഡീകാര്‍ബണൈസേഷന്‍ പദ്ധതികള്‍ എന്നിവയാണ് അഡ്‌നോക്കിന്റെ കുതിപ്പിന് കരുത്തായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ആദ്യ 100 ബ്രാന്‍ഡുകളില്‍ ഇടം നേടിയത് യുഎഇ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് അഡ്‌നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബര്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 20262030 കാലയളവില്‍ 150 ബില്യണ്‍ ഡോളറിന്റെ (551 ബില്യണ്‍ ദിര്‍ഹം) മൂലധന നിക്ഷേപത്തിന് അഡ്‌നോക് ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. വരും വര്‍ഷങ്ങളില്‍ ആഗോള പട്ടികയില്‍ കൂടുതല്‍ മുന്നിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
English Summary: ADNOC has become the first UAE brand to enter the Global Top 100 Most Valuable Brands list by Brand Finance. With an 11% increase in brand value to $21.13 billion, it maintained its position as the UAE's most valuable brand for the 8th consecutive year and the second most valuable in the Middle East.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."