കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. നാല് യുവാക്കള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. എഴുകോണ്‍ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ഇരു ദിശകളില്‍ നിന്നും വന്ന ബുള്ളറ്റും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീ പിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന അഭിഷേക് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ സിദ്ദി വിനായക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.
ഗുരുതര പരുക്കേറ്റ നീലേശ്വരം സ്വദേശി ജീവന്‍ (21), ഇരുമ്പനങ്ങാട് സ്വദേശി ആദര്‍ശ് (20) എന്നിവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ദേശീയ പാതയില്‍ കൊട്ടാരക്കര- കൊല്ലം റോഡില്‍ നെടുവത്തൂര്‍ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു അപകടം. അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."