നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വന്തംനിലയിൽ മാറ്റംവരുത്തുകയും പിന്നാലെ മുഖ്യമന്ത്രി സഭയിൽ വിമർശനമുന്നയിക്കുകയും ചെയ്തതിനെ തുടർന്നുണ്ടായ വിവാദം മുറുകുന്നു. നിയമസഭയിൽ ഗവർണർ നടത്തിയ പ്രസംഗത്തിൻ്റെയും പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്തുനൽകി.
വിഷയത്തിൽ ഗവർണർ പോരിനുറച്ചുതന്നെയെന്ന് വ്യക്തമാക്കുന്ന നീക്കമാണ് ലോക് ഭവനിൽ നിന്നുണ്ടായിരിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിച്ചതിൽ ഗവർണർക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നയപ്രഖ്യാപനത്തിൽ ഗവർണർ സ്വന്തംനിലയ്ക്ക് മാറ്റംവരുത്തിയതിനെ വിമർശിച്ച മുഖ്യമന്ത്രി, ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങൾ സഭയിൽ വായിക്കുകയും ചെയ്തിരുന്നു. പിന്നാലെ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്ന് ലോക്ഭവൻ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."