വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ
മലപ്പുറം: വളാഞ്ചേരിയിൽ പതിമൂന്ന് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവും സുഹൃത്തും പൊലിസിന്റെ പിടിയിലായി. ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.
കുട്ടിക്ക് പെട്ടെന്നുണ്ടായ മാനസിക പിരിമുറുക്കവും വിഷാദരോഗ ലക്ഷണങ്ങളും ശ്രദ്ധയിൽപ്പെട്ട സ്‌കൂൾ അധികൃതർ കൗൺസിലിങ് നടത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിലും പൊലിസിലും വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ഇരയായ പെൺകുട്ടിയിൽ നിന്നും പൊലിസ് രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവിനെയും പീഡനത്തിൽ പങ്കാളിയായ സുഹൃത്തിനെയും വളാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. പോക്സോ (POCSO) നിയമപ്രകാരമുള്ള കർശനമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലിസ് വിശദമായി അന്വേഷിച്ചു വരികയാണ്.
In a shocking incident in Valanchery, Malappuram, a 13-year-old girl was allegedly sexually assaulted by her father and his friend. The crime, which took place about a week ago, came to light after the girl exhibited signs of severe mental distress and depression at school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."