HOME
DETAILS

അവൻ ടീമിലുണ്ടെങ്കിൽ ഇന്ത്യ 50 ഓവറിൽ 500 അടിക്കും: കമ്രാൻ അക്മൽ

  
January 27, 2026 | 5:18 AM

Former Pakistan player Kamran Akmal talks about Abhishek Sharma

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ പാകിസ്താൻ താരം കമ്രാൻ അക്മൽ. അഭിഷേക് ശർമയുടെ ആക്രമിച്ചുകൊണ്ടുള്ള ശൈലി ഇന്ത്യൻ ഏകദിന ടീമിന് സഹായകമാവുമെന്നാണ് കമ്രാൻ അക്മലിന്റെ വിലയിരുത്തൽ. അഭിഷേക് ടീമിൽ ഉണ്ടെങ്കിൽ ഏകദിനത്തിൽ ഇന്ത്യ 500 റൺസ് നേടുമെന്നാണ് മുൻ പാക് താരം പറഞ്ഞത്. സ്പോർട്സ് വുഡിലൂടെ സംസാരിക്കുകയായിരുന്നു അക്മൽ. 

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിൽ മിന്നും ഫോമിലാണ് അഭിഷേക് കളിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാം ടി-20യിൽ 20 പന്തിൽ പുറത്താവാതെ 68 റൺസാണ് അഭിഷേക് നേടിയത്. ഏഴ് ഫോറുകളും അഞ്ചു സിക്സുകളും ആണ് താരം അടിച്ചെടുത്തത്. 14 പന്തിൽ നിന്നുമാണ് അഭിഷേക് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇന്റർനാഷണൽ ടി-20യിൽ ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറിയാണ് താരം കിവികൾക്കെതിരെ അടിച്ചെടുത്തത്. 

റായ്പൂരിൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ 35 പന്തിൽ 84 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. അഞ്ചു ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മത്സരത്തിലെ ഈ വെടിക്കെട്ട് ഇന്നിങ്സിന് പിന്നാലെ ടി-20യിൽ 5000 റൺസ് പൂർത്തിയാക്കാനും അഭിഷേക് ശർമയ്ക്ക് സാധിച്ചു.

കുട്ടിക്രിക്കറ്റിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടുന്ന താരമായും അഭിഷേക് ശർമ്മ മാറി. 172.48 പ്രഹരശേഷിയിലാണ് താരം ഈ നേട്ടം കൈവരിച്ചത്. 167.61 സ്ട്രൈക്ക് റേറ്റിൽ 5000 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് അഭിഷേക് ശർമ്മയുടെ ഈ നേട്ടം. 

മൂന്നാം മത്സരവും വിജയിച്ചതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെ തന്നെ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 28നാണ് പരമ്പരയിലെ നാലാമത്തെ മത്സരം നടക്കുന്നത്. വിശാഖപട്ടണമാണ് വേദി. 

Former Pakistan player Kamran Akmal has praised Indian opener Abhishek Sharma. Kamran Akmal believes that Abhishek Sharma's attacking style will help the Indian ODI team. The former Pakistani player said that if Abhishek is in the team, India will score 500 runs in ODIs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: നിയമസഭ തടസപ്പെടുത്തി പ്രതിഷേധിക്കില്ല, സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം 

Kerala
  •  2 hours ago
No Image

മുംബൈയുടെയും ചെന്നൈയുടെയും ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സർപ്രൈസ് ടീം

Cricket
  •  3 hours ago
No Image

തണുത്തുറഞ്ഞ് രാജ്യം; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റെക്കോര്‍ഡ് തണുപ്പ്, വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് 

National
  •  3 hours ago
No Image

യുഎഇയിൽ തണുപ്പ് കാലം വിടപറയുക ആണോ? വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞും മഴയും, താപനില കുറയും UAE Weather Updates

uae
  •  3 hours ago
No Image

മേഖലയുടെ സുസ്ഥിരതയ്ക്ക് സൗദി-യുഎഇ ബന്ധം നിർണായകം:  ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ

Saudi-arabia
  •  3 hours ago
No Image

ട്രെയിൻ വൈകി, പരീക്ഷ എഴുതാൻ സാധിച്ചില്ല; വിദ്യാർഥിനിക്ക് റെയിൽവേ 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

National
  •  4 hours ago
No Image

എലത്തൂരിലേത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകം: ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയില്‍

Kerala
  •  4 hours ago
No Image

 നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട: നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയില്‍

Kerala
  •  5 hours ago
No Image

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാവും; സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക്

National
  •  5 hours ago
No Image

ടേക്ക് ഓഫിനിടെ യുഎസിൽ ജെറ്റ് വിമാനം തകർന്ന് വീണു; അപകടത്തിൽ ഏഴ് മരണം

International
  •  5 hours ago