നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട: നാല് കിലോ രാസലഹരിയുമായി വിദേശ വനിത പിടിയില്‍
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. നാല് കിലോയോളം വരുന്ന മാരക രാസലഹരിയായ മെത്താക്യുലോണുമായാണ് ടോംഗോ സ്വദേശിനിയായ ലത്തിഫാറ്റു ഔറോ (44) പിടിയിലായത്. സിയാല്‍ സുരക്ഷാ വിഭാഗവും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ദോഹയില്‍ നിന്നു കൊച്ചിയിലെത്തിയ യുവതി ഡല്‍ഹിയിലേക്ക് പോകാനായി ആഭ്യന്തര ടെര്‍മിനലില്‍ കാത്തിരിക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സിയാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസ് എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ബാഗിലെ സാധനങ്ങള്‍ക്കിടയില്‍ രണ്ട് കിലോയുടെ രണ്ട് പാക്കറ്റുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
ഡല്‍ഹിയിലെത്തിച്ച് ലഹരിമരുന്ന് വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിടിയിലായ യുവതി മുന്‍പും സമാനമായ രീതിയില്‍ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. അന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
A 44-year-old Togolese woman was arrested at Kochi International Airport by Customs and CIAL security for smuggling four kilograms of the synthetic drug Methaqualone hidden in her luggage while traveling from Doha to Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."