യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി. ദുബൈയിലെ സബീല്‍ കൊട്ടാരത്തില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും നേതാക്കള്‍ ചര്‍ച്ച നടത്തി.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ സാമ്പത്തിക, വികസന മേഖലകളില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ആഗോള സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
പാക് പ്രഥമ വനിത ആസിഫ ഭൂട്ടോ സര്‍ദാരി, പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, ബഖ്താവര്‍ ഭൂട്ടോ സര്‍ദാരി, പാക് ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിന്‍ റാസ നഖ്‌വി എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
യുഎഇയുടെ ഭാഗത്തുനിന്ന് ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
ബിസിനസ് പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായാണ് ഷെയ്ഖ് മുഹമ്മദ് പാക് പ്രസിഡന്റിനെ സ്വീകരിച്ചത്.
Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister, and Ruler of Dubai, met on Wednesday at Za'abeel Palace in Dubai with Asif Ali Zardari, President of the Islamic Republic of Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."