യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍
അല്‍ ഐന്‍: അല്‍ ഐന്‍ അല്‍ ജീമിയിലെ 'അല്‍ ഐന്‍ കമ്മ്യൂണിറ്റി സെന്ററി'ല്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. യു.എ.ഇയില്‍ റീട്ടെയില്‍ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റ്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ്ങ് ഡയരക്ടര്‍ ഹംദാന്‍ അവദ് തരീഫ് മുഹമ്മദ് അല്‍ കിത്ബി ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജി.സി.സിയിലെ 269 മത്തേയും, യു.എ.ഇയിലെ 117മത്തേയും, അല്‍ ഐനിലെ 19 മത്തേയും സ്റ്റോറാണ് അല്‍ ജീമിയിലേത്. കമ്മ്യൂണിറ്റി സെന്ററില്‍ റീട്ടെയ്ല്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ ഹൈപര്‍ മാര്‍ക്കറ്റെന്നും, ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ജി.സി.സിയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.
19,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് ലോകോത്തര ഷോപ്പിങ്ങ് അനുഭവമാണ് സമ്മാനിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യംഇറച്ചി ലൈവ് കൗണ്ടറുകള്‍ അടക്കം ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഹോം അപ്ലെയന്‍സസ് ഉല്‍പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും, മികച്ച പാര്‍ക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ അഷറഫ് അലി എം.എ, ലുലു ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ്ങ്‌സ് ഡയരക്ടര്‍ ആനന്ദ് എ.വി, അല്‍ ഐന്‍ റീജിയണല്‍ ഡയരക്ടര്‍ ഷാജി ജമാലുദ്ദീന്‍, ലുലു മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണികേഷന്‍സ് ഡയരക്ടര്‍ വി.നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
English Sumamry: Lulu Group has opened a new hypermarket at the Al Ain Community Center in Al Ain Al Jimi. The new hypermarket is part of its efforts to further expand its retail presence in the UAE. The inauguration of the Lulu Hypermarket was carried out by Hamdan Awad Tarif Mohammed Al Kitbi, Managing Director of Al Falaj Investments, in the presence of Lulu Group Chairman M.A. Yousafali.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."