HOME
DETAILS
MAL
അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും
Web Desk
January 29, 2026 | 2:47 AM
മുംബൈ: വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മൃതദേഹം ഇന്ന് ബാരാമതിയില്‍ സംസ്‌കരിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവര്‍ ബാരമതിയില്‍ എത്തി. എന്‍.സി.പി നേതാവ് സുപ്രിയ സുലെ എം.പി, അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, മക്കളായ ജയ്, പാര്‍ഥ് എന്നിവരും എത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദര സൂചകമായി മഹാരാഷ്ട്ര സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
mortal remains of maharashtra deputy chief minister ajit pawar, who was killed in a plane crash, will be cremated today in baramati
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."