HOME
DETAILS

കേന്ദ്രബജറ്റ് 2026: സുരക്ഷാ നവീകരണം മുതല്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഇളവുകള്‍ വരെ...റെയില്‍വേപ്രതീക്ഷിക്കുന്ന അഞ്ച് പരിഷ്‌ക്കാരങ്ങള്‍ 

  
Web Desk
February 01, 2026 | 4:26 AM

union budget 2026 key expectations from indian railways including senior citizen concessions and safety upgrades

ന്യൂഡല്‍ഹി: 2026ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമ്പോള്‍ റെയില്‍വേയും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍വേ സുരക്ഷ ഉള്‍പെടെയുള്ള മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.  സമീപകാലത്തെ ചില അപകടങ്ങള്‍  ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ ഇളവുകള്‍, കൂടുതല്‍ ആധുനിക ട്രെയിനുകള്‍ തുടങ്ങിയ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇളവുകള്‍
കൊവിഡ് കാലത്ത് നിര്‍ത്തി വെച്ചിരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. നോണ്‍ എസി ക്ലാസുകളിലോ അല്ലെങ്കില്‍ 70 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കോ ആയിരിക്കും ഇത് ലഭ്യമാവുക.

നേരത്തെ, 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്ക് 40% ഇളവിന് അര്‍ഹതയുണ്ടായിരുന്നു, . 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍ക്ക് 50% കിഴിവ് ലഭിച്ചിരുന്നു. മെയില്‍, എക്‌സ്പ്രസ്, രാജധാനി, ശതാബ്ദി, തുരന്തോ സര്‍വീസുകളില്‍ ഈ ആനുകൂല്യങ്ങള്‍ ബാധകമായിരുന്നു. താല്‍ക്കാലികം എന്ന് പറഞ്ഞാണ് കൊവിഡ് കാലത്ത് ഇത് പിന്‍വലിച്ചിരുന്നത്. എന്നാല്‍  ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ ശേഷിയിലേക്ക് തിരിച്ചെത്തിയിട്ടും ഇളവ് ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.

സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം
2026 ലെ റെയില്‍വേ ബജറ്റില്‍ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള സര്‍ക്കാര്‍ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെയുണ്ടായ റെയില്‍വേ അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചേക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷാ ഫണ്ടില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടായേക്കും. 

കവച് 4.0
കവച് സംവിധാനത്തിന് വലിയ വിഹിതം അനുവദിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കവച് 4.0 വഴി 18,000 കിലോ മീറ്ററില്‍ ടെന്‍ഡര്‍ ഉറപ്പിക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. അപകട സമയത്ത് ലോക്കോ പൈലറ്റിന് ബ്രേക്ക് ചെയ്യാന്‍ കഴിയാതെ വന്നാല്‍ ട്രെയിന്‍ ഓട്ടോമേറ്റിക് ആയി ബ്രേക്ക് ചെയ്യുന്നതാണ് കവച് സംവിധാനം. ഇത് നേരിട്ട് കൂട്ടിയിടികള്‍ തടയാന്‍ സഹായിക്കുന്നു.


വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ചുകള്‍
ഇത്തവണത്തെ ബജറ്റില്‍ 24 സ്ലീപ്പര്‍ കോച്ചുള്ള സ്ലീപ്പര്‍ ട്രെയിനുകളുടെ പൂര്‍ണ തോതിലുള്ള ഉല്‍പ്പാദനം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘദൂര റൂട്ടുകളിലെ രാജധാനി എക്‌സ്പ്രസ് സര്‍വീസുകള്‍ക്ക് പകരമായാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ വിപുലമായ സുരക്ഷാ സവിശേഷതകളോടെ പാന്‍ട്രി കാറുകളും ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2026 അവസാനത്തോടെ ഒരു പ്രോട്ടോടൈപ്പ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

തിരക്കൊഴിവാക്കാന്‍ കൂടുതല്‍ നോണ്‍ എസി കോച്ചുകള്‍
2025ല്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നോണ്‍ എ.സി കോച്ചുകള്‍ 70 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 17,000 നോണ്‍ എസി കോച്ചുകള്‍ കൂടി കൊണ്ടു വരാനുള്ള പ്രത്യേക പ്രോജക്ട് നടക്കുന്നതായും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. സാധാരണ യാത്രക്കാര്‍ക്ക് ട്രെയിന്‍ യാത്ര താങ്ങാനാവുന്ന തരത്തില്‍ ഈ പദ്ധതിക്ക് ഔദ്യോഗിക രൂപം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

as finance minister nirmala sitharaman presents union budget 2026, expectations rise for railway safety funding, senior citizen travel concessions, vande bharat sleeper trains and more non ac coaches.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത സെന്റിനറി ഗ്ലോബൽ എക്സ്പോ; വിസ്മയലോകം കണ്ടു; അനുഭവസാക്ഷ്യം പറഞ്ഞ്  അവർ...

Kerala
  •  2 hours ago
No Image

വർഷം 66,000 പുതിയ അർബുദ രോഗികൾ; കണക്ക് സാമ്പത്തിക അവലോകന രേഖയിൽ നിന്നും

Kerala
  •  3 hours ago
No Image

നെയ്യാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹപാഠി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

സി.ജെ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫിസില്‍ രാത്രി വൈകിയും പരിശോധന, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു 

Kerala
  •  3 hours ago
No Image

ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല; ആപ്പിലാക്കി അങ്കണവാടികളിലെ പോഷൻ ട്രാക്കർ ആപ്പ്

Kerala
  •  3 hours ago
No Image

ഉരുൾ ബാധിതരുടെ വായ്പകൾ ഏറ്റെടുത്ത നടപടി; ആശ്വാസമാകാതെ പ്രദേശത്തെ താമസക്കാർ

Kerala
  •  3 hours ago
No Image

അമ്പതിന്റെ നിറവിൽ ഇടുക്കി വൈദ്യുത പദ്ധതി; ആഘോഷമാക്കാൻ കെ.എസ്.ഇ.ബി; 16 ലക്ഷം രൂപ അനുവദിച്ചു 

Kerala
  •  3 hours ago
No Image

പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി സർക്കാർ;  ദുരിതംപേറി സിൽവർലൈൻ പ്രദേശത്തെ ഭൂവുടമകൾ

Kerala
  •  3 hours ago
No Image

സയൻസ് പഠിക്കാത്തവർക്കും നഴ്സാകാം; ചട്ടഭേദഗതിയിൽ ആശ്വാസം

Kerala
  •  4 hours ago
No Image

ഡൽഹിയിൽ സമാപിച്ച ഉച്ചകോടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചു അറബ് രാഷ്ട്രങ്ങൾ: വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കും, ഗസ്സ വിഷയത്തിൽ ഇസ്റാഈലിനെ പരാമർശിക്കാതെ സംയുക്ത പ്രസ്താവന

Saudi-arabia
  •  4 hours ago