HOME
DETAILS

ഏഴ് അതിവേഗ ഇടനാഴി; 20 പുതിയ ജലപാത

  
Web Desk
February 01, 2026 | 4:49 AM

union budget announcement shortly nirmala sitharaman arrives at finance ministry cabinet meet at 1015 am

11:43:58 AM

ഏഴ് അതിവേഗ ഇടനാഴി
ചരക്കു നീക്കത്തിന് കോറിഡോര്‍
20 പുതിയ ജലപാത

11:43:14 AM

ചെറുകിട വ്യാപാര മേഖലക്ക് പതിനായിരം കോടി 
ഖാദി വികസനം ലക്ഷ്യം
ടെക്‌സ്റ്റൈല്‍ മേഖലയുടെ വികസനത്തിന് പദ്ധതി 

11:33:03 AM

ഏഴ് അതിവേഗ ട്രെയിന്‍. കേരളത്തിന് ഇല്ല . തമിഴ്‌നാടിനും ആന്ധ്രക്കും അനുവദിച്ചു 

11:23:47 AM

മൂന്നുനയങ്ങളില്‍ ഊന്നിയ ബജറ്റ് 

1-സാമ്പത്തിക വളര്‍ച്ചക്ക് മാര്‍ഗങ്ങള്‍
2-ജനപങ്കാളിത്ത വികസനം 
3-എല്ലാവിഭാഗങ്ങളുടേയും ബങ്കാളിത്തം 

11:06:54 AM

ആഗോള അനിശ്ചിതാവസ്ഥയിലും ഇന്ത്യക്ക് വളര്‍ച്ചയെന്ന് ധനമന്ത്രി; ബജറ്റവതരണം തുടങ്ങി

 

75 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമം
75 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിടുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. ഇതുവരെ, ബജറ്റ് പ്രസംഗത്തിന്റെ എ ഭാഗത്തിലാണ് കൂടുതല്‍ ഉള്ളടക്കവും ഉണ്ടായിരുന്നത്. നികുതി, നയ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബി ഭാഗം കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ, ഇന്ത്യയുടെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള വിശദമായ ഒരു ദര്‍ശനം അനാവരണം ചെയ്യാന്‍ സീതാരാമന്‍ തന്റെ പ്രസംഗത്തിന്റെ ബി ഭാഗം ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

 

ബജറ്റവതരണത്തിന് നിമിഷങ്ങള്‍; മന്ത്രി ധനമന്ത്രാലയത്തിലെത്തി, മന്ത്രിസഭായോഗം 10.15ന്; അവതരിപ്പിക്കുന്നത് നിര്‍മല സീതാരാമന്റെ ഒമ്പതാം ബജറ്റ് 

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം ഉടന്‍. അവര്‍ ധനമന്ത്രാലയത്തിലെത്തി. ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭായോഗം 10.15ന് ചേരും. ബജറ്റിന് ശേഷം രണ്ടരക്ക് ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കും. 

തുടര്‍ച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടമാണ് ഇന്നത്തെ ബജറ്റവതരണത്തോടെ  നിര്‍മ്മല സീതാരാമന് സ്വന്തമാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

nirmala sitaraman.jpg

 
പ്രതീക്ഷയോടെ കേരളം 

ഇന്ന് അവതരിപ്പിക്കുന്ന  കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് രാജ്യം. കാതോര്‍ത്ത് കേരളം. അതിവേഗ റെയില്‍ മുതല്‍ എയിംസ് വരെ നീളുന്ന കേരളത്തിന്റെ  സ്വപ്നങ്ങള്‍ സഫലമാകുമോയെന്നതിലാണ് ആകാംക്ഷ. നേരത്തേ  ബജറ്റില്‍ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍മല സീതാരാമനു നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളിലൊക്കെ കേന്ദ്രബജറ്റില്‍ അവഗണന ആയിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. 

വരുമോ അതിവേഗ റെയില്‍?

അതിവേഗ റെയില്‍ പദ്ധതിയും ശബരി റെയില്‍വേയും  കേന്ദ്ര ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയുണ്ട്. യാത്രാദുരിതത്തിന് അറുതി വരുത്താന്‍ ഒരു അതിവേഗ റെയില്‍പാത കൂടിയേ തീരൂവെന്നാണ് സര്‍ക്കാര്‍  നിലപാട്. മെട്രോമാന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ച പുതിയ ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമോ എന്നാണ് അറിയേണ്ടത്. ഹൈസ്പീഡ് റെയിലിന് പുറമെയാണ് പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരിപാതയുടെ പുനുരജ്ജീവന പ്രഖ്യാപനവും പ്രതീക്ഷിക്കുന്നത്.

ഇനിയെങ്കിലും എയിംസ് ?

എയിംസ് വരുമോ എന്ന ചോദ്യം ഉയര്‍ന്നിട്ട് ഒരു പതിറ്റാണ്ടിലേറെയായി. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014 ലാണ് കേന്ദ്രമന്ത്രി അരുണ്‍ ജയിറ്റ് ലി പ്രഖ്യാപിച്ചത്.  കോഴിക്കോട് കിനാലൂരില്‍ എയിംസിനായി ഭൂമി കണ്ടെത്തുകയും ചെയ്തു. 200 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഇതില്‍ 150 ഏക്കര്‍ ഭൂമി ആരോഗ്യവിദ്യാഭ്യാസവകുപ്പ് ഡയരക്ടര്‍ക്ക് കൈമാറി. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടതായിട്ടുമുണ്ട്. എന്നാല്‍ പ്രഖ്യാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും എയിംസ് യാഥാര്‍ഥ്യമാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. അടുത്തിടെ കേന്ദ്രസഹമന്ത്രി സുരേഷ്  ഗോപി പൊതുവേദിയില്‍ കേരളത്തില്‍ എയിംസ് വരുമെന്ന് പറഞ്ഞതിനൊപ്പം അധിക്ഷേപ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. 

മറ്റു പ്രതീക്ഷകള്‍ 

21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കാത്തിരിക്കുന്ന മറ്റൊരു പ്രഖ്യാപനം. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനങ്ങളായ റെയില്‍ കണക്ടിവിറ്റി, വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റര്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, സീ ഫുഡ് പാര്‍ക്ക്, ലോജിസ്റ്റിക്സ് ആന്‍ഡ് ഫിഷ് ലാന്‍ഡിങ് സെന്റര്‍, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഇടനാഴി, റബര്‍ അധിഷ്ഠിത എന്‍ജിനീയറിങ്, ഭക്ഷ്യസംസ്‌കരണം, സമുദ്രോല്‍പന്ന മൂല്യാധിഷ്ഠിത ശൃംഖലകളുടെ ശാക്തീകരണം എന്നിവയ്ക്ക് പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. 

മനുഷ്യമൃഗ സംഘര്‍ഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികള്‍ക്കായി 1000 കോടി രൂപയുടെ പ്രത്യേകസഹായം, നെല്ല് സംഭരണ കേന്ദ്രങ്ങളും മില്ലുകളും സ്ഥാപിക്കുന്നതിന് സപ്ലൈകോയ്ക്ക് 2000 കോടി,1000 കോടി രൂപ നിക്ഷേപിച്ച് റബര്‍ വിലസ്ഥിരതാ ഫണ്ട് രൂപീകരിക്കണം, തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ മൂല്യവര്‍ധനയ്ക്കും ബ്രാന്‍ഡിങ്ങിനും പ്രത്യേക പാക്കേജ്. തുടങ്ങിയ ആവശ്യങ്ങളും കേരളം കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ട്.

 

finance minister nirmala sitharaman is set to present the union budget shortly. cabinet meeting scheduled at 10.15 am, press conference at 2.30 pm. ninth consecutive budget marks a historic milestone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്താൻ പോരാട്ടം; ഏഷ്യ കപ്പ് തോൽവിക്ക് ഇന്ത്യ കണക്ക് തീർക്കുമോ? 

Cricket
  •  2 hours ago
No Image

കേന്ദ്രബജറ്റ് 2026: സുരക്ഷാ നവീകരണം മുതല്‍ മുതിര്‍ന്ന പൗരന്‍മാരുടെ ഇളവുകള്‍ വരെ...റെയില്‍വേപ്രതീക്ഷിക്കുന്ന അഞ്ച് പരിഷ്‌ക്കാരങ്ങള്‍ 

National
  •  2 hours ago
No Image

സമസ്ത സെന്റിനറി ഗ്ലോബൽ എക്സ്പോ; വിസ്മയലോകം കണ്ടു; അനുഭവസാക്ഷ്യം പറഞ്ഞ്  അവർ...

Kerala
  •  2 hours ago
No Image

വർഷം 66,000 പുതിയ അർബുദ രോഗികൾ; കണക്ക് സാമ്പത്തിക അവലോകന രേഖയിൽ നിന്നും

Kerala
  •  3 hours ago
No Image

നെയ്യാറില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു; സഹപാഠി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  3 hours ago
No Image

സി.ജെ റോയിയുടെ മരണം: ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫിസില്‍ രാത്രി വൈകിയും പരിശോധന, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു 

Kerala
  •  3 hours ago
No Image

ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല; ആപ്പിലാക്കി അങ്കണവാടികളിലെ പോഷൻ ട്രാക്കർ ആപ്പ്

Kerala
  •  3 hours ago
No Image

ഉരുൾ ബാധിതരുടെ വായ്പകൾ ഏറ്റെടുത്ത നടപടി; ആശ്വാസമാകാതെ പ്രദേശത്തെ താമസക്കാർ

Kerala
  •  4 hours ago
No Image

അമ്പതിന്റെ നിറവിൽ ഇടുക്കി വൈദ്യുത പദ്ധതി; ആഘോഷമാക്കാൻ കെ.എസ്.ഇ.ബി; 16 ലക്ഷം രൂപ അനുവദിച്ചു 

Kerala
  •  4 hours ago
No Image

പുതിയ ആർ.ആർ.ടി.എസ് അതിവേഗ പാതയുമായി സർക്കാർ;  ദുരിതംപേറി സിൽവർലൈൻ പ്രദേശത്തെ ഭൂവുടമകൾ

Kerala
  •  4 hours ago