HOME
DETAILS

കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു 

  
സബീൽ ബക്കർ
February 02, 2026 | 2:04 AM

Central Budget Keralas IT hub Kochi completely ignored

കൊച്ചി: കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞ് കേന്ദ്ര ബജറ്റ്. യാതൊരു വിധ പ്രതീക്ഷകൾ പോലും കൊച്ചിയിലെയോ കേരളത്തിലെ ഐ.ടി മേഖലയ്ക്കോ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ വിവിധസമയങ്ങളിലായി കൊച്ചിക്കും ഐ.ടി മേഖലക്കും പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പേരിനുപോലും കേന്ദ്ര ബജറ്റിൽ കൊച്ചി കടന്നുകൂടിയിട്ടില്ല.

ഐ.ടി മേഖല എന്ന നിലയിൽ ബംഗളൂരുവിന് ഒപ്പം എത്താൻ മത്സരിക്കുകയാണ് കേരളത്തിലെ ഐ.ടി വ്യവസായവും. എന്നാൽ യാതൊരു വിധ പരിഗണനയും ഉണ്ടായില്ലെന്നതാണ് വസ്തുത.  സംസ്ഥാന ബജറ്റിൽ ഇൻഫോ പാർക്കിന് 21.60 കോടി രൂപയാണ് വകയിരുത്തിയത്. ഐ.ടി മേഖലയിൽ പുതുതായി ആരംഭിക്കുന്ന കേരള എ.ഐ മിഷൻ, സെമികോൺ കേരള, എമർജിങ് ടെക്നോളജീസ് മിഷൻ, ഫ്യൂച്ചർ കോർപറേഷൻ എന്നീ നാലു പരിപാടികളുടെ ഗുണവും കൊച്ചിക്ക് ലഭിക്കും. സേഫ് ടെക് എന്ന പദ്ധതിയും പുതിയ ഐ.ടി നയത്തിന്റെ ഭാഗമായുണ്ടാവും. ഇതിനായി 22 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്റ്റാർട്ട്അപ് രംഗത്ത് മുതിർന്ന പൗരന്മാരെ സജീവ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ‘ന്യൂ ഇന്നിങ്സ്’ എന്ന പദ്ധതിക്കും സംസ്ഥാന ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എന്നാൽ, സംസ്ഥാന തലത്തിൽ നടക്കുന്ന ഈ നീക്കങ്ങൾക്കൊപ്പവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണന കേരളത്തിന്റെ ഐ.ടി മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. കൊച്ചിയെ രാജ്യത്തെ മുൻനിര ഐ.ടി നഗരങ്ങളിലൊന്നാക്കി മാറ്റണമെന്ന ദീർഘകാല ലക്ഷ്യത്തിന് കേന്ദ്ര പിന്തുണ ഏറെ അകലെയാണെന്ന വസ്തുത പുതിയ ബജറ്റോടെ വീണ്ടും പരസ്യമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിശബ്ദത നിഷ്പക്ഷതയല്ല, ഒഴിഞ്ഞുമാറലാണ്' ഖാംനഈയുടെ വധത്തില്‍ ഇന്ത്യ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി സോണിയ

National
  •  14 days ago
No Image

അമേരിക്കൻ മണ്ണിൽ ഇറാൻ പന്തുതട്ടുമോ? പശ്ചിമേഷ്യൻ യുദ്ധം ഫിഫയ്ക്കും തലവേദനയാകുന്നു; വേൾഡ് കപ്പിൽ ഇറാനില്ലെങ്കിൽ പകരക്കാരായി യു.എ.ഇയോ ഇറാഖോ എത്തിയേക്കും

latest
  •  14 days ago
No Image

ഗള്‍ഫ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേയ്ക്ക് വിമാനങ്ങള്‍ പറന്നു തുടങ്ങി

Kerala
  •  14 days ago
No Image

റിയാദിലെ എംബസി ആക്രമണത്തിനു പിന്നാലെ യു എസ് പൗരന്മാരോട് ഷെൽട്ടർ അഭയം തേടാൻ മുന്നറിയിപ്പ്

Saudi-arabia
  •  14 days ago
No Image

ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ശ്രമിച്ചാല്‍ ആക്രമിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാന്‍  

International
  •  14 days ago
No Image

കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്

Kerala
  •  14 days ago
No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  14 days ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  14 days ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  14 days ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  14 days ago