as the intensive voter list revision progresses in the state, hearings have been completed in four assembly constituencies. it was first completed in the kuttanad constituency.
HOME
DETAILS
MAL
എസ്.ഐ.ആര്‍; നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി
February 05, 2026 | 1:44 AM
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം പുരോഗമിക്കവെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായി. കുട്ടനാട് മണ്ഡലത്തിലാണ് ആദ്യം പൂര്‍ത്തിയായത്. 14,233 പേര്‍ക്ക് നോട്ടിസ് നല്‍കി ഹിയറിങ് പ്രക്രിയ നടത്തിയാണ് ഈ നേട്ടം. അരുവിക്കരയിൽ നോട്ടിസ് നല്‍കിയ 23,427 പേരുടെയും ഹിയറിങ് പൂര്‍ത്തിയാക്കി. വൈക്കം (19,518), കുന്നത്തുനാട് (20,688) നിയമസഭാമണ്ഡലങ്ങളും ഹിയറിങ് പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ, ഫെബ്രുവരി 12നകം സംസ്ഥാനത്തുടനീളം ഹിയറിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. ഈ മാസം 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."