the state government will begin distributing the fellowship implemented for minority research scholars from this month, said minority minister v. abdurahiman.
HOME
DETAILS
MAL
ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള ഫെല്ലോഷിപ്പ് ഈ മാസം മുതല്‍
February 05, 2026 | 1:54 AM
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗ ഗവേഷക വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫെല്ലോഷിപ്പ് ഈ മാസം മുതല്‍ വിതരണം ചെയ്യുമെന്ന് ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹിമാന്‍. അര്‍ഹരായ അപേക്ഷകര്‍ക്ക് ഈ മാസം ആദ്യവാരത്തോടെ ഫണ്ട് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം മുതലാണ് ന്യൂനപക്ഷ വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി 'ചീഫ് മിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെല്ലോഷിപ്പ് ഫോര്‍ മൈനോറിറ്റിസ്' എന്ന പദ്ധതി നടപ്പിലാക്കിയത്.
ഇതോടൊപ്പം സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ബിരുദ, ബിരുദാനന്തര, പിഎച്ച്.ഡി കോഴ്‌സുകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖേന വിദേശ പഠന സ്‌കോളര്‍ഷിപ്പും അനുവദിച്ചുവരുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനായി വിദ്യാര്‍ഥികള്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ നിന്നോ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നോ എടുക്കുന്ന വിദ്യാഭ്യാസവായ്പയുടെ അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പായി അനുവദിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഈ പദ്ധതിക്ക് 1.70 കോടി രൂപ വകയിരിത്തിയിരുത്തുകയും അതില്‍ നിന്ന് 21 വിദ്യാര്‍ഥികള്‍ക്കായി 1.5 കോടി രൂപ അനുവദിക്കുകയും ചെയ്തിണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."