HOME
DETAILS

അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു

  
February 12, 2026 | 2:43 AM

police register fir bjp expels social media co-convenor over a controversial video on himanta biswa sharma shooting muslims

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന വിഡിയോക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്നതിനിടെ, സോഷ്യൽ മീഡിയ കോ കൺവീനർ റോൺ വികാസ് ഗൗരവിനെ ബലിയാടാക്കി പാർട്ടി. ബി.ജെ.പി നടത്തിയ ആഭ്യന്തര പരിശോധനയിൽ റോൺ വികാസ് ഗൗരവാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടി സെല്ലിലെ വീഴ്ചയാണ് വീഡിയോ പങ്കുവെക്കാൻ ഇടയാക്കിയതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പിന്നാലെ ഇയാൾക്കെതിരേ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ ദിസ്പൂർ പോലീസ് കേസെടുത്തതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. തന്റെ ഭാഗം ന്യായീകരിച്ച മുഖ്യമന്ത്രി, താൻ അസമിലെ മുസ്ലിംകൾക്ക് എതിരല്ലെന്നും മറിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും 'മിയ' മുസ്ലിംകൾക്കും മാത്രമാണ് എതിരെന്നും അവകാശപ്പെട്ടു. ജയിലിൽ പോകാൻ ഭയമില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്കെതിരേ തോക്ക് ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഈ മാസം ഏഴിനാണ് ബി.ജെ.പി അസം ഘടകത്തിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെയാണ് വിഡിയോ പുറത്തുവന്നത്. പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകൾക്കകം വിഡിയോ നീക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ നിരവധി ഹരജികൾ സുപ്രിംകോടതിയിലെത്തിയതും പൊലിസിൽ പരാതിയെത്തുകയും ചെയ്തത്. മുമ്പും അസം ഘടകം ബി.ജെ.പിയുടെ സോഷ്യൽമീഡിയാ അക്കൗണ്ടിൽ പ്രകോപനപരമായ വിഡിയോകളിൽ പോസ്റ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മുൻ അസം ഡിജിപി ഹരേകൃഷ്ണ ഡേക്ക, ഡോ. ഹിരേൻ ഗൊഹെയ്ൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സംഘമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസംഗങ്ങൾ മുസ്ലിം സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്. സിപിഎം, സിപിഐ പാർട്ടികളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

 Assam Chief Minister Himanta Biswa Sarma, on Wednesday, said that the police have registered a case based on a complaint by Congress leaders over a controversial video featuring him, which was uploaded and later deleted by the state BJP.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  2 days ago
No Image

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് ആണ്‍സുഹൃത്തിന്റെ സഹോദരന്‍

latest
  •  2 days ago
No Image

മുന്നറിയിപ്പുകൾ അവഗണിച്ചു; അൽ ഐനിൽ നിയമലംഘനം നടത്തിയ റെസ്റ്റോറന്റിനെതിരെ അടിയന്തര നടപടിയുമായി അധികൃതർ

uae
  •  2 days ago

No Image

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി

latest
  •  2 days ago
No Image

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

National
  •  2 days ago
No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  2 days ago
No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  2 days ago