യമനിൽ കൈത്താങ്ങായി കെ.എസ് റിലീഫ്; മൊബൈൽ ക്ലിനിക്കുകൾ വഴി ചികിത്സാ സഹായം ലഭിച്ചത് 558 പേർക്ക്
റിയാദ്: യമനിലെ വിവിധ മേഖലകളിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്‌ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) നടത്തുന്ന മൊബൈൽ ക്ലിനിക്കുകൾ വഴി വൈദ്യസഹായം ലഭ്യമായത് നൂറുകണക്കിന് ആളുകൾക്ക്. ജനുവരി 21 മുതൽ ജനുവരി 27 വരെയുള്ള കാലയളവിൽ ആകെ 558 രോഗികളാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. ഹൈറാൻ ജില്ലയിൽ മാത്രം വിവിധ ക്ലിനിക്കുകളിലായി നിരവധി പേരാണ് ചികിത്സ തേടിയത്.
പകർച്ചവ്യാധി പ്രതിരോധ ക്ലിനികിൽ 190 രോഗികളും, എമർജൻസി ക്ലിനികിൽ 96 പേരും ചികിത്സ തേടി. ഇവിടങ്ങളിൽ 351 പേർക്ക് സൗജന്യമായി മരുന്നുകൾ നൽകാൻ സാധിച്ചു. പരുക്കേറ്റ 10 പേർക്ക് ശസ്ത്രക്രിയയും മുറിവുകൾ വെച്ചുകെട്ടുന്നതിനുള്ള സേവനവും നൽകി. ആത്മവിശ്വാസം നൽകാനായി നിരവധി ബോധവത്ക്കരണ ക്ലാസുകളും കെ.എസ് റിലീഫ് സംഘടിപ്പിച്ചു.
അബ്സ് ജില്ലയിൽ 203 രോഗികൾക്കാണ് മൊബൈൽ ക്ലിനിക്കുകൾ ആശ്വാസമായത്. ഇവിടങ്ങളിൽ 97 പേർക്ക് മരുന്നുകൾ വിതരണം ചെയ്യാനും സാധിച്ചു.
KSrelief mobile clinics provided essential medical services to 558 patients in Yemen's Hajjah Governorate between January 21 and 27. The clinics offered emergency care, epidemic control, and free medications to residents in the Hayran and Abs districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."